-->
മുക്കം: നാരങ്ങതോട് മിനാര്‍ റിനേബിള്‍ എനര്‍ജി സ്വകാര്യ പദ്ധതിയുടെ ഉടമസ്‌ഥതയിലുള്ള പതങ്കയം ചെറുകിട ജലവൈദ്യുത പദ്ധതി കോമ്പൗണ്ടിലെ അടിക്കാടുകള്‍ക്ക് തീ പിടിച്ചു. തിങ്കളാഴ്‌ച്ച രാവിലെ 11.30 മണിയോടെയായിരുന്നു സംഭവം.
മുക്കത്തു നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ എം. അബ്‌ദുള്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റുകള്‍ എത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ എന്‍. രാജേഷ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം.സി സജിത്ത് ലാല്‍, വൈ.പി ഷറഫുദ്ധീന്‍, പി. സനീഷ്, ചെറിയാന്‍, എം. നിസാമുദ്ധീന്‍, കെ.എസ് ശരത്, വി.എം മിഥുന്‍, പി. ഷിനീഷ്, ജെ. അജിന്‍, ഹോം ഗാര്‍ഡുമാരായ ജോളി ഫിലിപ്പ്, സജിത അനില്‍ കുമാര്‍, ടോണി വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് തീ അണച്ചത്.