Wednesday, March 11, 2026 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 04.41 AM

ചേളന്നൂര്‍ പൊതുജന വായനശാല ജനപ്രതിനിധികള്‍ക്ക്‌ സ്വീകരണം നല്‍കി

uploads/news/2026/01/820433/2.jpg

ചേളന്നൂര്‍: അമ്പലത്തുകുളങ്ങരയിലെ ചേളന്നൂര്‍ പൊതുജന വായനശാലയുടെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്ക്‌ സ്വീകരണം നല്‍കി. വായനശാല സ്‌ഥിതി ചെയ്യുന്ന വാര്‍ഡിലെയും പരിസര പ്രദേശത്തുള്ള വാര്‍ഡുകളിലെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്‌ അംഗങ്ങള്‍ക്കാണ്‌ സ്വീകരണം നല്‍കിയത്‌.
ചേളന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എന്‍. പ്രേമരാജന്‍, ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എം.കെ രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ദേവദാസന്‍ വയപ്പുറത്ത്‌, വി. സുലൈമാന്‍, സി.എം സാമി, വി.കെ ആത്മിനി എന്നിവര്‍ക്കാണ്‌ സ്വീകരണം നല്‍കിയത്‌. ഇവര്‍ക്ക്‌ വായനശാലയുടെ ഉപഹാരവും സമര്‍പ്പിച്ചു. ചടങ്ങില്‍ ചേളന്നൂര്‍ പൊതുജന വായനശാല പ്രസിഡന്റ്‌ ജ്യോതി വത്സരാജ്‌ അധ്യക്ഷത വഹിച്ചു. വിവിധ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ അമര്‍നാഥ്‌ കെ.ബി (പുളിക്കൂല്‍ റസിഡന്റ്‌സ് അസോസിയേഷന്‍), എം.കെ മനോജ്‌കുമാര്‍ (സുദര്‍ശനം റസിഡന്റ്‌സ് അസോസിയേഷന്‍), എന്‍.പി ബിജു (സ്‌നേഹഗ്രാമം റസിഡന്റ്‌സ് അസോസിയേഷന്‍), എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജനപ്രതിനിധികള്‍ മറുപടി പ്രസംഗം നടത്തി. ചേളന്നൂര്‍ പൊതുജന വായനശാല സെക്രട്ടറി കെ. ത്രിലോക്‌ കുമാര്‍ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ എം.എം നൗഷാദ്‌ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Tuesday 13 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW