Wednesday, March 11, 2026 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 04.41 AM

നൂറാം വാര്‍ഷികം; ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ സംഘടിപ്പിച്ചു

uploads/news/2026/01/820432/1.jpg

മുക്കം: ഒരു നാടിനാകെ അക്ഷരവെളിച്ചം പകര്‍ന്നു നല്‍കി നൂറ്‌ വര്‍ഷം പിന്നിടുന്ന പന്നിക്കോട്‌ ജി.എല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച്‌ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍ സ്‌കൂള്‍ സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ സംഘടിപ്പിച്ചു. പരിസര പ്രദേശങ്ങളിലെ 8 സ്‌കൂളുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കാളികളായി.
കാരാളി പറമ്പ ടര്‍ഫില്‍ നടന്ന ടൂര്‍ണ്ണമെന്റിന്റെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്തംഗം പി. കുട്ടി ഹസ്സന്‍ ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ്‌ സി. ഫസല്‍ ബാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ഉസൈന്‍ ചോണാട്‌, എസ്‌.എം.സി ചെയര്‍മാന്‍ പി.വി അബ്‌ദുല്ല, പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ ഉണ്ണി കൊട്ടാരത്തില്‍, എം.പി.ടി.എ പ്രസിഡന്റ്‌ മീന അപ്പു, ഹിഷാം നെല്ലിക്കാ പറമ്പ്‌, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ്‌ ഹരിദാസന്‍ പരപ്പില്‍ വി. ചിത്ര തുടങ്ങിയവര്‍ സംസാരിച്ചു. കലാശക്കളിയില്‍ കക്കാട്‌ ജി.എല്‍.പി സ്‌കൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന്‌ തോല്‍പ്പിച്ച്‌ കൊടിയത്തൂര്‍ ജി.എം.യു.പി സ്‌കൂള്‍ ജേതാക്കളായി. വിജയികള്‍ക്ക്‌ ഗ്രാമപഞ്ചായത്തംഗം സി. ഹരീഷ്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

Ads by Google
Advertisement
Tuesday 13 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW