Wednesday, March 11, 2026 Last Updated 37 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 04.58 AM

പൊലീസിനൊപ്പം തിരുനെല്ലി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

തിരുനെല്ലി: ഇത്രയും നല്ല ചുരം കാണിച്ചു കൊടുത്തതിനെന്തിനാ പോലീസ്‌ മാമാ, ബ്രിട്ടീഷുകാര്‍ കരിന്തണ്ടനെ കൊന്നത്‌..?'. പൂക്കോട്‌ തടാകവും ചുരവും കണ്ട്‌ ലക്കിടിയിലെ ചങ്ങല മരത്തിന്‌ സമീപമെത്തിയപ്പോള്‍ തിരുനെല്ലി എസ്‌.എ.യു.പി സ്‌കൂളിലെ ആറാംക്ല ാസ്‌ വിദ്യാര്‍ഥി അജയന്റെ സംശയം തീരുന്നില്ല. ചുരം പാത കണ്ടെത്താന്‍ സഹായിക്കുകയും പിന്നീട്‌ കൊല്ലപ്പെടുകയും ചെയ്‌ത ഗോത്ര മൂപ്പന്റെ കഥ വീണ്ടും വിശദമായി തന്നെ പോലീസുകാര്‍ വിദ്യാര്‍ഥികളെ പറഞ്ഞു കേള്‍പ്പിച്ചു.
കെട്ടഴിച്ചു വിട്ട സംശയങ്ങള്‍ക്കെല്ലാം നിവാരണമായ സന്തോഷത്തില്‍ പൊലീസിനൊപ്പം പോലീസ്‌ ബസില്‍ വിദ്യാര്‍ഥികളുടെ പഠന യാത്ര തുടര്‍ന്നു.
വയനാട്‌ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ െ്രെടബല്‍ ജനമൈത്രി പദ്ധതിയുടെ ഭാഗമായി തിരുനെല്ലി എസ്‌.എ.യു.പി സ്‌കൂളിലെ ആറു, ഏഴ്‌ക്ല ാസുകളിലെ ഗോത്ര വിദ്യാര്‍ഥികളാണ്‌ പൊലീസിനൊപ്പം ജില്ലാ ചുറ്റിയത്‌. തിരുനെല്ലി സ്‌കൂളില്‍ നിന്ന്‌ രാവിലെ 8.30ഓടെ തിരുനെല്ലി ഇന്‍സ്‌പെക്‌ടര്‍ എസ്‌.എച്ച്‌.ഒ എം. ബിജു ഫ്‌ലാഗ്‌ ഓഫ്‌ ചെയ്‌ത പഠന യാത്ര ജി.എം.ആര്‍.എച്ച്‌. എസ്‌.എസ്‌ കണിയാമ്പറ്റയില്‍ ഐ.ടി.ഡി.പി പ്രോജക്‌ട് ഓഫിസര്‍ ജി. പ്രമോദ്‌ ഉദ്‌ഘാടനം ചെയ്‌തു. കമ്പളക്കാട്‌ ഇന്‍സ്‌പെക്‌ടര്‍ എസ്‌.എച്ച്‌.ഒ എം.എ സന്തോഷ്‌ അധ്യക്ഷത വഹിച്ചു. ജി.എം.ആര്‍.എച്ച്‌. എസ്‌.എസ്‌ സീനിയര്‍ സൂപ്രണ്ട്‌ എന്‍. ഗണേഷ്‌ കുമാര്‍, ജനമൈത്രി ജില്ലാ അസി. നോഡല്‍ ഓഫിസര്‍ കെ.എം ശശിധരന്‍, എസ്‌.പി.സി പ്രോജക്‌ട് ജില്ലാ അസി. നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ്‌, എസ്‌.സി.പി.ഒ ടി.കെ. ദീപ, അധ്യാപിക കെ. ബബിത എന്നിവര്‍ സംസാരിച്ചു.
ജി.എം.ആര്‍.എച്ച്‌.എസ്‌ കണിയാമ്പറ്റ, ഇ. എം.ആര്‍ പൂക്കോട്‌ സ്‌കൂളുകള്‍ സന്ദര്‍ശിച്ച കുട്ടികളെ അവിടത്തെ പഠനാന്തരീക്ഷവും ലഭ്യമായ വിദ്യാഭ്യാസഅടിസ്‌ഥാന സൗകര്യങ്ങളും സ്‌കൂള്‍ അധികൃതര്‍ വിശദമായി പരിചയപ്പെടുത്തി.ക്ല ാസ്‌ മുറികള്‍, ലൈബ്രറി, കായിക സൗകര്യങ്ങള്‍ എന്നിവ കുട്ടികളെ കാണിച്ചു. തുടര്‍ന്ന്‌, ജില്ലാ പോലീസ്‌ മേധാവിയുടെ കാര്യാലയത്തിലെത്തിയ കുട്ടികളെ ജില്ലാ പോലീസ്‌ മേധാവി തപോഷ്‌ ബസുമതാരി ഐ.പി.എസ്‌ സന്തോഷത്തോടെ വരവേറ്റു. ശേഷം, പ്രകൃതിദത്ത ശുദ്ധജല തടാകമായ പൂക്കോട്‌ തടാകത്തിലെത്തിയ വിദ്യാര്‍ഥികള്‍ പല തരം പാട്ടുകള്‍ കൂട്ടായി പാടി തടാക കരയില്‍ തുള്ളിച്ചാടി നടന്നു. ഭൂരിപക്ഷം പേരും തടാകം ആദ്യമായി കണ്ട ത്രില്ലിലായിരുന്നു. അവധി ദിനമായ ശനിയാഴ്‌ച പൂക്കോടില്‍ തിങ്ങി നിറഞ്ഞ സഞ്ചാരികളും കുട്ടി കുരുന്നുകളുമായി കൂട്ടുകൂടി. പിന്നീട്‌ ചുരം കാഴ്‌ചകളും കണ്ട്‌ വിദ്യാര്‍ഥികള്‍ സന്തോഷത്തോടെ മടങ്ങി.
പോലീസ്‌ ബസില്‍ നിന്നുയര്‍ന്ന പാട്ടുകള്‍ക്ക്‌ ചുവട്‌ വെച്ചും, സി.പി.ഒ വിനോദിന്റെ നാടന്‍ പാട്ടുകള്‍ക്ക്‌ തുടി, ഗഞ്ചിറ, മണി തുടങ്ങിയ വാദാ്യേപകരണങ്ങളുമായി താളമിട്ടും, നിരവധി പാട്ടുകള്‍ പാടിയും യാത്രയവസാനം വരെ നിര്‍ത്താതെ ആര്‍ത്തുല്ലസിച്ച കുട്ടികളുടെ വൈബ്‌ പോലീസ്‌ ഉദാ്യേഗസ്‌ഥരെ വിസ്‌മയിപ്പിച്ചു. തങ്ങള്‍ക്കായി ഇനിയും യാത്രകള്‍ സംഘടപ്പിക്കണമെന്ന ആവശ്യം വീണ്ടും വീണ്ടും പറഞ്ഞ്‌ നിര്‍ത്താതെ കൈകള്‍ വീശി അവര്‍ മടങ്ങി.

Ads by Google
Advertisement
Monday 12 Jan 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW