Wednesday, March 11, 2026 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 04.58 AM

നേന്ത്രക്കായയുടെ വില ഇടിയുന്നു; കര്‍ഷകര്‍ ആശങ്കയില്‍

uploads/news/2026/01/820312/1.jpg

കല്‍പ്പറ്റ: നേന്ത്രക്കായയുടെ വില ഇടിഞ്ഞു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും കൃഷി വര്‍ധിച്ചതിനാല്‍ ഉല്‍പാദനം കൂടുകയും ആവശ്യക്കാര്‍ കുറയുകയും ചെയ്‌തതോടെയാണ്‌ നേന്ത്രക്കായ വില കുത്തനെ കുറഞ്ഞത്‌. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിപ്പോള്‍. ക്വിന്റലിന്‌ 1500 രൂപ. ജില്ലയില്‍ വാഴക്കൃഷി കുറവാണെങ്കിലും മലയാളികള്‍ കര്‍ണാടകയില്‍ കൂടുതല്‍ സ്‌ഥലങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്‌.
ഇത്തവണ ഓണ സീസണിലും നേന്ത്രക്കായയ്‌ക്കു കാര്യമായ വില ലഭിച്ചിരുന്നില്ല. ഒരു മാസം മുന്‍പു ക്വിന്റലിന്‌ 2600 രൂപയോളം ഉണ്ടായിരുന്നതാണ്‌ ഇപ്പോള്‍ 1500 രൂപയിലെത്തിയത്‌. കര്‍ണാടകയില്‍ ഇഞ്ചി കൃഷി നടത്തിയ സ്‌ഥലങ്ങളില്‍ മലയാളികള്‍ കൂടുതല്‍ നേന്ത്രവാഴ കൃഷി നടത്തുന്നുണ്ട്‌. ഷിമോഗ, എന്‍ആര്‍ പുരം, ഹു?ി, ഹുന്‍സൂര്‍, അന്തര്‍സന്ത, ഹാന്‍ഡ്‌പോസ്‌റ്റ്, എച്ച്‌ഡി കോട്ട തുടങ്ങിയ ജില്ലകളിലാണു കൂടുതല്‍ കൃഷി. ഇതിനു പുറമേ തമിഴ്‌നാട്ടിലെ മേട്ടുപാളയം, തൃശിനാപ്പള്ളി, തക്കല എന്നിവിടങ്ങളിലും വാഴക്കൃഷി നടത്തുന്നുണ്ട്‌. വ്യാപകമായി ഇല്ലെങ്കിലും ജില്ലയില്‍ ഒട്ടേറെ കര്‍ഷകര്‍ വാഴക്കൃഷി മാത്രം ചെയ്യുന്നുണ്ട്‌. വയലുകളില്‍ നെല്‍ക്കൃഷി ചെയ്യാന്‍ പറ്റാത്തിടങ്ങളില്‍ വാഴക്കൃഷി മാത്രമാണ്‌ ആശ്രയം.
വലിയ പട്ടം നല്‍കിയും കൂലിച്ചെലവിലും കൃഷി നടത്തുന്നവര്‍ക്ക്‌ ഇപ്പോഴത്തെ വില ഒന്നുമാകില്ല. ഒരു ഏക്കറിനു 15,000 രൂപ മുതല്‍ പാട്ടം നല്‍കണം. രാസവളങ്ങളുടെ വിലയും കൂലി ചെലവും കണക്കാക്കുമ്പോള്‍ ഒരു ഏക്കറിനു 1,70,000 രൂപയോളം ചെലവു വരും. ഇപ്പോഴുള്ള വില കണക്കാക്കിയാല്‍ ഒരേക്കറില്‍ നിന്ന്‌ 1,20,000 രൂപയോളം മാത്രമാണ്‌ ആദായം ലഭിക്കുകയുള്ളുവെന്നും കര്‍ഷകര്‍ പറയുന്നു.

Ads by Google
Advertisement
Monday 12 Jan 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW