-->
കോഴഞ്ചേരി: നാടെങ്ങും ശരണമന്ത്രങ്ങള്‍. തിരുവാഭരണ ഘോഷയാത്രക്ക് നാളെ പാരമ്പര്യ പാതയില്‍ സ്വീകരണം. മകരവിളക്കിന് ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്രയെ വരവേല്‍ക്കാന്‍ പരമ്പരാഗത പാതയില്‍ ഒരുക്കങ്ങളായി.
പന്തളം വലിയകോയിക്കല്‍ ധര്‍മ്മ ശാസ്‌താ ക്ഷേത്രത്തില്‍ ഇന്ന് ഉച്ചയ്‌ക്ക് ഒന്നിന് പുറപ്പെടുന്ന തിരുവാഭരണപേടകങ്ങള്‍ ആദ്യദിനം അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലാണ് വിശ്രമിക്കുന്നത്. ഇവിടെയും വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.
പരമ്പരാഗത തിരുവാഭരണ പാതയില്‍ വൈകിട്ടോടെ കിടങ്ങന്നൂരില്‍ എത്തുന്ന സംഘത്തെ നിറപറകള്‍ ഒരുക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. ആറന്മുള ആല്‍ത്തറ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
ചിന്മുദ്ര സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ ആറന്മുള തറയില്‍ മുക്കില്‍തിരുവാഭരണ ഘോഷയാത്രക്ക് വരവേല്‍പ്പ് നല്‍കും. ഇതിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മല്ലപ്പുഴശ്ശേരി യുവജന വായനശാലയുടെ ആഭിമുഖ്യത്തില്‍ തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ സേവനം ഒരുക്കും.
ഘോഷയാത്രക്ക് മുന്നോടിയായി ഗ്രാമപഞ്ചായത്തുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.ഘോഷയാത്രക്ക് ഒപ്പം എത്തുന്ന ഭക്‌തര്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും നല്‍കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ മുതല്‍ ധാരാളം ഭക്‌തര്‍ തിരുവാഭരണ പാത വഴി കടന്നു പോകുന്നതിനാല്‍ കഞ്ഞിയും ഉച്ച ഭക്ഷണവും നല്‍കുന്നതിനും വിവിധ കേന്ദ്രങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോഴഞ്ചേരി കാവുംപടിക്കല്‍ കുടുംബവും വിപുലമായ സ്വീകരണം നല്‍കും. ക്രിസ്‌തിയ കുടുംബമായ കാവുംപടിക്കല്‍ ഭവനത്തിന്റെ മുന്‍പില്‍ എത്തുമ്പോള്‍തിരുവാഭരണം തയാറാക്കിരിക്കുന്ന പന്തലില്‍ പീഠത്തില്‍ താഴ്‌ത്തി വയ്‌ക്കും.ഇത് കൂടാതെ ചില സ്‌ഥലങ്ങളില്‍ ഇറക്കി ദര്‍ശനവും പൂജയും ഉണ്ട് .നിരവധിസ്‌ഥലങ്ങളില്‍ ഭക്‌തര്‍ക്ക് കാണിക്ക അര്‍പ്പിക്കാന്‍ അവസരങ്ങളുണ്ട്. ആദ്യ ദിനംവൈകിട്ട് ദീപാരാധന സമയം കോഴഞ്ചേരി പാമ്പാടിമണ്ണിലും രാത്രി വിശ്രമം അയിരൂര്‍ പുതിയ കാവ് ദേവി ക്ഷേത്രത്തിലുമാണ്.
കോഴഞ്ചേരി പഴയ തെരുവില്‍ എത്തുന്ന തിരുവാഭര ണ സംഘത്തെ പാമ്പാടിമണ് അയ്യപ്പ ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിക്കും.ഘോഷ യാത്ര ക്ഷേത്രത്തില്‍ എത്തിയ ശേഷമാകും ദീപാരാധന. ക്ഷേത്രത്തില്‍ സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് പ്ര?ഫ. കെ.ജി.ദേവരാജന്‍ നായര്‍ ,സെക്രട്ടറി മഹേഷ് നേടിയത്ത് എന്നിവര്‍ അറിയിച്ചു.
പന്തളത്തേക്കുള്ള മടക്ക യാത്രയില്‍ തിരുവാഭരണം രണ്ടാം ദിവസം ഉച്ചക്ക് വിശ്രമിക്കുന്നതും പാമ്പാടിമണ്ണിലാണ്.ഘോഷയാത്രയ്‌ക്ക് കോഴഞ്ചേരി നേടിയത്തു് ജംഗ്‌ഷനിലുള്ള അയ്യപ്പ മണ്ഡപത്തില്‍ നല്‍കിവരാറുള്ള സ്വീകരണത്തിന്റെ തയ്യാറെടുപ്പ് പൂര്‍ത്തിയായി. തിരുവാഭരണ പാത സംരക്ഷണ സമിതിയും ഹിന്ദു ഐക്യവേദിയുടെയും നേതൃത്വത്തിലാണ് സ്വീകരണം നല്‍കുന്നത്.
തിരുവാഭരണ ദര്‍ശനം നല്‍കുന്ന പ്രധാന സ്‌ഥലങ്ങള്‍ കുളനട, കൈപ്പുഴ കൊട്ടാരം, ഉള്ളന്നൂര്‍, കുറിയാനിപ്പള്ളി, കിടങ്ങൂന്നുര്‍ ജങ്‌ഷന്‍, പാമ്പാടിമണ്‍ ക്ഷേത്രം, ചെറുകോല്‍ സുബ്രഹ്‌മണ്യ ക്ഷേത്രം, അയിരൂര്‍ പുതിയകാവ് ക്ഷേത്രംഎന്നിവയാണ്. ഘോഷയാത്രക്ക് മുന്നോടിയായി ഗ്രാമ പഞ്ചായത്തുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഘോഷയാത്രക്ക് ഒപ്പം എത്തുന്ന ഭക്‌തര്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും നല്‍കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.രാവിലെ മുതല്‍ ധാരാളം ഭക്‌തര്‍ തിരുവാഭരണ പാത വഴി കടന്നു പോകുന്നതിനാല്‍ കഞ്ഞിയും ഉച്ച ഭക്ഷണവും നല്‍കുന്നതിനും വിവിധ കേന്ദ്രങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് പാതയില്‍ ഉടനീളം സേവനം ഉറപ്പാക്കിയിട്ടുണ്ട്.
ഘോഷയാത്രയ്‌ക്ക് മൂക്കന്നൂരില്‍ നാളെ സ്വീകരണം
കോഴഞ്ചേരി: മകരസംക്രമ സന്ധ്യയില്‍ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ചാര്‍ത്തുന്നതിന് പന്തളത്തു നിന്നു തിരിക്കുന്ന തിരുവാഭരണ ഘോഷയാത്രയ്‌ക്ക് മൂക്കന്നൂര്‍ ശിവോദയ സമസ്‌ത നായര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. നാളെ പുലര്‍ച്ചെ മൂന്നിന് മൂക്കന്നൂര്‍ വായനശാലാ ജങ്‌ഷനിലാണ് സ്വീകരണം. ആദ്യദിനം ആയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ വിശ്രമിക്കുന്ന ഘോഷയാത്രയ്‌ക്ക് രണ്ടാംദിനം നല്‍കിവരാറുള്ള ആദ്യ സ്വീകരണമാണിതെന്ന് സമാജം പ്രസിഡന്റ് കെ.എന്‍ ഗോപാലകൃഷ്‌ണന്‍ നായര്‍, സെക്രട്ടറി പി.ജി. ശ്രീലത എന്നിവര്‍ അറിയിച്ചു.