Thursday, March 12, 2026 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 04.57 AM

ആറന്മുള ഉത്സവത്തിന്‌ കൊടിയേറി

uploads/news/2026/01/820309/2.jpg

കോഴഞ്ചേരി: പ്രസിദ്ധമായ തിരുവാറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്‌ കൊടിയേറി. മംഗളവാദ്യങ്ങളും നാരായണ നാമജപങ്ങളാലും മുഖരിതമായ അന്തരീക്ഷത്തില്‍ ഇന്നലെ രാവിലെ 11 നും 11 . 45 നും മധ്യ യുള്ള മുഹൂര്‍ത്തത്തില്‍ നടന്ന തൃക്കൊടിയേറ്റിന്‌ തന്ത്രി മേമന രഞ്‌ജിത്‌ നാരായണ ഭട്ടതിരി മുഖ്യകാര്‍മികത്വം വഹിച്ചു.
മേല്‍ശാന്തി നാരായണന്‍ പോറ്റി സഹകാര്‍മ്മികത്വം വഹിച്ചു.
രാവിലെ അഞ്ചു മണിക്ക്‌ ക്ഷേത്രത്തിന്റെ മൂലസ്‌ഥാനമായ വിളക്ക്‌ മാടം കൊട്ടാരത്തിലേക്ക്‌ എഴുന്നെള്ളത്ത്‌ നടത്തി. ഇവിടെ നിന്നും പൂജിച്ച മുള യുമായി ക്ഷേത്രത്തിലേക്ക്‌ നടത്തിയ ഘോഷയാത്രയില്‍ കെ. കെ പുരുഷോത്തമന്‍ നായര്‍ കാവുങ്കല്‍ മുളഎഴുന്നെള്ളത്തിന്‌ നേതൃത്വം നല്‌കി. കൊടിയേറ്റിന്‌ ശേഷം കലാവേദി ഉദ്‌ഘാടനം ആറന്മുള പോലീസ്‌ എസ്‌ എച്ച്‌. ഒ പ്രവീണ്‍ വി.എസ്‌. നിര്‍വഹിച്ചു.
തുടര്‍ന്ന്‌ കൊടിയേറ്റ്‌ സദ്യ നടന്നു. വൈകുന്നേരം 6 മണിക്ക്‌ ആറന്മുള പള്ളിയോട സാസ്‌കാരിക സമിതിയുടെ വഴിപാടായി നടത്തിയ ദീപക്കാഴ്‌ച ക്ഷേത്രമതിലകത്തെ ദീപപ്രഭയില്‍ ആറാടിച്ചു.
ദീപാരാധനയ്‌ക്ക് ശേഷം രാത്രി 8 മുതല്‍ കുമാരി ഗംഗാ ശശിധരന്‍ അവതരിപ്പിച്ച ഗംഗാതരംഗം നടന്നു.
ചടങ്ങുകള്‍ക്ക്‌ ക്ഷേതോപദേശക സമിതി ഭാരവാഹികളായ വിജയന്‍ നടമംഗലത്ത്‌ , ശശികണ്ണങ്കേരില്‍, ശീജിത്‌ വടക്കേടത്ത്‌ മുരുകന്‍ ആചാരി, ശ്രീകുമാര്‍ ആലക്കാട്ടില്‍, എസ്‌ നാരായണന്‍ കുട്ടി ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റിവ്‌ ഓഫീസര്‍ രേവതി ആര്‍, ദേവസ്വം അസിസ്‌റ്റന്റ്‌ കമ്മീഷണര്‍ ശ്രീലേഖ തുടങ്ങിയവര്‍ നേതൃത്വം നല്‌കി.

Ads by Google
Advertisement
Monday 12 Jan 2026 04.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW