-->
വടക്കാങ്ങര:പുതിയ തലമുറയെ കീഴടക്കിക്കൊണ്ടിരിക്കുന്ന ലഹരിയുടെ വിവിധ രൂപങ്ങളെ കുറിച്ച് രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും ഓരോരുത്തരും സ്വന്തം മക്കളെ പഠിക്കണമെന്നും മങ്കട സബ് ഇന്‍സ്‌പെക്‌ടര്‍ ശരീഫ് തൊടേങ്ങല്‍ പറഞ്ഞു. വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച എഡ്യൂപാരന്റ് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂല്യവത്തായ വിദ്യാഭ്യാസം മക്കള്‍ക്ക് നല്‍കുന്നതിലൂടെ മാത്രമേ പുതിയ തലമുറയെ മാറ്റിയെടുക്കാന്‍ കഴിയുകയുള്ളൂവെന്നും അതിന്‍റെ തുടക്കം വീടുകളില്‍ നിന്നാകണമെന്നും ട്രെയിനറും ഹാഷ്‌ടാക്ക് കിന്റര്‍ സി.ഇ.ഒയുമായ ഹഷ്‌ബ ഹംസ രക്ഷിതാക്കളെ ഉണര്‍ത്തി. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ കെ. റാഷിദ് മാറുന്ന വിദ്യാഭ്യാസ രീതികള്‍ എന്‍.ഇ.പിയുടെ വെളിച്ചത്തില്‍ രക്ഷിതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദലി കൊടിഞ്ഞി അധ്യക്ഷത വഹിച്ചു.ട്രെയിനറും ഗ്രന്ഥകാരനുമായ അമാനുള്ള വടക്കാങ്ങര ഉദ്‌ഘാടനം ചെയ്‌തു. സി.സി.എ. കണ്‍വീനര്‍ രജീഷ്, റഫീഖ്, പി.ടി.എ. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പി.ടി.എ. പ്രസിഡന്റ് ജൗഹറലി തങ്കയത്തില്‍ സ്വാഗതവും ചീഫ് അക്കാഡമിക് കോഡിനേറ്റര്‍ സൗമ്യ നന്ദിയും പറഞ്ഞു.