-->
പെരിന്തല്‍മണ്ണ: അരക്കുപറമ്പ് വെളിങ്ങോട് അര്‍ദ്ധനാരീശ്വരക്ഷേത്രത്തില്‍ ഒരാഴ്‌ചയായി നടന്നുകൊണ്ടിരുന്ന ഉത്സവം ഇന്നലെ ആറാട്ടോടെ സമാപിച്ചു. പ്രധാന ആഘോഷങ്ങളും ചടങ്ങുകളുമായ പള്ളിവേട്ടയും ആറാട്ടും രണ്ട ദിവസങ്ങളിലായി നടന്നു.
ഇന്നലെ രാവിലെ പള്ളിയുണര്‍ത്തല്‍, കണികാണിക്കല്‍, ആറാട്ട് എഴുന്നള്ളിപ്പ്, നിരന്നുപറമ്പ് പാലത്തിനു സമീപം ആറാട്ടുകടവില്‍ ആറാട്ട് സദ്യ എന്നിവ നടന്നു. ഉച്ചയ്‌ക്ക് മൂന്നിന് ശേഷം ക്ഷേത്രത്തിലേക്കുള്ള തിരിച്ചു എഴുന്നള്ളിപ്പ്, പാണ്ടിമേളം, പഞ്ചവാദ്യം, വിവിധ കലാരൂപങ്ങള്‍, ഗജവീരന്മാര്‍ എന്നിവയുടെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പ് ഭക്‌തിസാന്ദ്രമായി.ഉ ച്ച തിരിഞ്ഞ് തന്ത്രി പുതുമന ഹരിശങ്കരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം മാര്‍ഗദശി രാജീവ് അഗസ്‌ത്യമല എന്നിവരുടെ കാര്‍മികത്വത്തില്‍ ആറാട്ടു കലശത്തോടെ കൊടിയിറങ്ങി.