Saturday, March 14, 2026 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 04.57 AM

മഴവില്ല്‌ ചിത്ര രചനാ ക്യാമ്പ്‌

uploads/news/2026/01/820305/2.jpg

താനൂര്‍: ജി.എം.യു.പി. സ്‌കൂള്‍ താനൂര്‍ ടൗണിന്റെ ആഭിമുഖ്യത്തില്‍ അംഗന്‍വാടിയിലെയും പ്രീ പ്രൈമറി സ്‌കൂളുകളിലെയും കുട്ടികള്‍ക്കായി ചിത്ര രചനാ ക്യാമ്പ്‌ സംഘടിപ്പിച്ചു. ചിത്രം വരച്ചും നിറം നല്‍കിയും കുട്ടികള്‍ രക്ഷിതാക്കളുടെയും സംഘാടകരുടെയും മനം കവര്‍ന്നു. ക്യാമ്പ്‌ താനൂര്‍ നഗരസഭാ കൗണ്‍സിലര്‍ അഷറഫ്‌ കൊല്ലഞ്ചേരി ചിത്രം വരച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.
സമഗ്ര ശിക്ഷാ കേരളം താനൂര്‍ ബി.ആര്‍.സി. ചിത്രകലാ അധ്യാപിക സബിത സതീഷ്‌ മുഖ്യാതിഥിയായിരുന്നു. പി.ടി.എ. പ്രസിഡണ്ട്‌ അബ്‌ദുല്‍ ലത്തീഫ്‌, എം.പി.ടി.എ. ചെയര്‍പേഴ്‌സണ്‍ എം.പി. ആത്തിക്ക, എം.പി. ജാഫര്‍, ഉമ്മുക്കുല്‍സു, സീനിയര്‍ അധ്യാപകന്‍ ആര്‍. ഗിരീഷ്‌കുമാര്‍, സ്‌റ്റാഫ്‌ സെക്രട്ടറി കെ. ഹസീന പ്രസംഗിച്ചു. പ്രധാനാധ്യാപകന്‍ കെ.സി. കുഞ്ഞമ്മദ്‌ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ യു.എം. മോനിഷ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Monday 12 Jan 2026 04.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW