-->
തേഞ്ഞിപ്പലം: കേരള സംസ്‌ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് കേരള ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) മുഖേന നടപ്പിലാക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ നാലാം സീസണില്‍ പങ്കെടുത്ത എളമ്പുലാശ്ശേരി എ.എല്‍.പി. സ്‌കൂളിന്റെ ന്യൂതന പദ്ധതിള്‍ക്ക് ജഡ്‌ജസിന്റെ പ്രത്യേക അഭിനന്ദനം നേടി. സംസ്‌ഥാന തലത്തില്‍ തെരഞ്ഞെടുത്ത മികച്ച 85 സ്‌കൂളുകളുടെ കൂട്ടത്തിലാണ് എളമ്പുലാശ്ശേരി സ്‌കൂളും ഇടംപിടിച്ചത്.
മറ്റ് സ്‌കൂളുകള്‍ക്ക് മാതൃകയാക്കാവുന്ന സ്‌കൂളിന്റെ തനത് പദ്ധതികളായ തമ്പാക്കുമുക്‌ത് ഭരത് എക്‌സ്പ്രെസ്, കലാമയ, ഇവ്വവോട്ട്, വായന വണ്ടി, വിത്ത് പേപ്പര്‍ പേന ചലഞ്ച്, ശുചിത്വ പാര്‍ലമെന്റ് തുടങ്ങിയവ കുട്ടികള്‍ റിയാലിറ്റിഷോയില്‍ അവതരിപ്പിച്ചു. തിരുവനന്തപുരം കൈറ്റ് സ്‌റ്റുഡിയോയില്‍ നടന്ന ഫ്‌ലോര്‍ ഷൂട്ടില്‍ വിദ്യാലയത്തെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികളായ പി.വി. ഷാസില്‍ ഷാന്‍, പി. യാഷ്‌ലി, എം. ആരാധ്യ, എ. ആദിവ്, പി.കെ. തരുണ്‍, പി. ഫാത്തിമ ഹിബ, എം.പി. ഇസാ മെഹറിന്‍, പി. മുഹമ്മദ് ഹാസിം, ഹെഡ്‌മിസ്‌ട്രസ് കെ. ജയശ്രീ അധ്യാപകരായ പി. മുഹമ്മദ് ഹസ്സന്‍, എം. അഖില്‍ പങ്കെടുത്തു.