-->
ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. ജനറല്‍ ആശുപത്രിക്കായി 80 കോടി ചിലവഴിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണമാണ് അവസാന ഘട്ടത്തിലേക്കു കടന്നിരിക്കുന്നത്.
കിഫ്‌ബി മുഖാന്തിരം 80 കോടി രൂപ മുടക്കിയാണ് ആശുപത്രിക്കു പുതിയ കെട്ടിടം നിര്‍മിക്കുന്നത്. അതിന്റെ ഭാഗമായി ഏകദേശം 54 കോടി 87 ലക്ഷം രൂപ ഉപയോഗിച്ച് 5 നിലകളിലായാണു പുതിയ കെട്ടിടം വരുന്നത്.
അത്യാധുനിക നിലവാരത്തിലുള്ള നാലു പ്രധാന ഓപ്പറേഷന്‍ തിയേറ്ററുകളും, ഒരു മൈനര്‍ ഓപ്പറേഷന്‍ തീയേറ്ററും, കീമോതെറാപ്പി, ഡയാലിസിസ്, ഓര്‍ത്തോ വിഭാഗം, നേത്രരോഗ വിഭാഗം, സര്‍ജിക്കല്‍ വിഭാഗം, മെഡിക്കല്‍ വിഭാഗം, ഇ.എന്‍.ടി വിഭാഗം ത്വക്ക് രോഗവിഭാഗം, തുടങ്ങിയവയും ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും ഡ്യൂട്ടി റൂമുകളും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള റൂമുകള്‍, വയോജന ശിശു സൗഹൃദ റൂമുകളും, ഭിന്നശേഷി സൗഹൃദ സജ്‌ജീകരണങ്ങളും, പോലീസ് എയ്‌ഡ് പോസ്‌റ്റും സിടി സ്‌കാന്‍, ഫാര്‍മസി, റേഡിയോളജി, എക്‌സ് ടോയ്‌ലറ്റ് കെട്ടിടങ്ങള്‍, സര്‍ജിക്കല്‍ വാര്‍ഡുകള്‍ റസ്‌റ്റ് റൂമുകള്‍, പാന്‍ട്രി ഐസൊലേഷന്‍ റൂം, പ്ലാസ്‌മ സേ്‌റ്റാര്‍ റൂം, കൗണ്‍സിലിങ് റൂം, ലിഫ്‌റ്റ് സംവിധാനം തുടങ്ങി അത്യാധുനിക നിലവാരത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയുമുള്ള കെട്ടിടവുമാണു നിര്‍മാണം പൂര്‍ത്തിയാകുന്നത്.
ബാക്കി ഉള്ള 26 കോടി രൂപ ഉപയോഗിച്ച് അത്യാധുനിക സജ്‌ജ്ജീകരണങ്ങളുള്ള ഉപകരണങ്ങളും മറ്റും വാങ്ങും. ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ജനങ്ങള്‍ക്കു നല്‍കാന്‍ ഈ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ സഹായിക്കും.
ചങ്ങനാശേരി അടിമുടി മാറ്റത്തിന്റെ പാതയിലാണന്നും അതിന്റെ ഭാഗമാണ് ആശുപത്രിയുടെ വികസന പ്രവര്‍ത്തനമെന്നും ജോബ് മൈക്കിള്‍ എം.എല്‍.എ പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണു നിര്‍മാണ ചുമതല.
എ.ജെ. ഖാന്‍
ചങ്ങനാശേരി