Wednesday, March 11, 2026 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 04.57 AM

'യേശു കര്‍ത്താവാണ്‌ സഭയുടെ ജീവസ്രോതസ്‌'

uploads/news/2026/01/820302/3.jpg

കോട്ടയം: യേശു കര്‍ത്താവാണു സഭയുടെ ജീവ സ്രോതസെന്നു മാര്‍ത്തോമ്മാ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ്‌ മാര്‍ അപ്രേം എപ്പിസ്‌കോപ്പ. കോട്ടയം എം.ടി സെമിനാരി സ്‌കൂളില്‍ നടക്കുന്ന 30-ാമത്‌ കോട്ടയം-കൊച്ചി ഭദ്രാസന കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ തിമോത്തിയാസ്‌ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. കുടുംബ നവീകരണ വര്‍ഷം, ദൃശ്യം, സഖിത്വം, മാര്‍ത്തോമ്മാ ഹില്‍സ്‌ വാഗമണ്‍ എക്കോ ടൂറിസം തുടങ്ങിയ പ്രോജക്‌റ്റുകളുടെ പ്രഖ്യാപനവും നടത്തി. സഭയുടെ സജീവ സേവനത്തില്‍ നിന്നും വിരമിക്കുന്ന വൈദീകരായ റവ.കെ.ജി ജോസഫ്‌, റവ. ബെനോജി കെ.മാത്യു, റവ. സാബു ഫിലിപ്പ്‌ എന്നിവരെ യോഗത്തില്‍ ആദരിച്ചു. വികാരി ജനറാള്‍മാരായ വെരി.റവ.ഡോ. സാംസണ്‍ എം.ജേക്കബ്‌, വെരി.റവ. കെ.എസ്‌ മാത്യു, വെരി.റവ. ജോര്‍ജ്‌ സഖറിയ, സെമിനാരി പ്രിന്‍സിപ്പല്‍ റവ.ഡോ. എം. സി. തോമസ്‌, ഭദ്രാസന സെക്രട്ടറി റവ. അലക്‌സ് എബ്രഹാം, ട്രെഷറര്‍ നോബിള്‍ തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 12 Jan 2026 04.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW