-->
കോട്ടയം: പുസ്‌തകത്താളുകളിലെ വിവര വിതരണത്തിന് പ്പുറം പ്രായോഗിക ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ആവാസ അവസ്‌ഥകളും പരിചയപ്പെടുത്തി സമ്മര്‍ദരഹിതമായി നടത്തുന്ന ജൂനിയര്‍ ബാസേലിയോസ് സ്‌കൂളിലെ വേറിട്ട അധ്യാപന രീതി മാതൃകാപരമെന്നു ചാണ്ടി ഉമ്മന്‍.
സൗത്ത് പാമ്പാടി ജൂനിയര്‍ ബസേലിയോസ് സ്‌കൂളിന്റെ 31-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എസ് ഉഷാകുമാരി നിര്‍വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ഗായത്രി ബിനു, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ. എം രാധാകൃഷ്‌ണന്‍, എം.ജി. യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ റെജി സഖറിയ, സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. അനി കുര്യാക്കോസ് വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍ നിമ്മി എ. ജോര്‍ജ്, പ്രിന്‍സിപ്പാള്‍ ജയശ്രീ കെ.ബി എന്നിവര്‍ പ്രസംഗിച്ചു.
പാമ്പാടി പഞ്ചായത്ത് പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ സിജു കെ. ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യയുടെ മുന്‍ വിദേശ വ്യാപാര ഡയറക്‌ടര്‍ ജനറലും കേന്ദ്ര യൂണിവേഴ്‌സിറ്റി വൈസ് ചാന്‍ സലറുമായ കെ.ടി ചാക്കോ അവാര്‍ഡുകള്‍ നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് വിജയികളെ ആദരിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ ശ്രുതിമോള്‍ ജോയ്, സ്‌റ്റാഫ് സെക്രട്ടറി പി.ടി. ബിന്ദു, പി.ടി.എ. പ്രസിഡന്റ് സുനിത മനേഷ്, ഹെഡ്‌ബോയ് ഗോഡ്വിന്‍ റോയ്, ഗേള്‍ സ്‌നേഹ സൂസന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.