-->
മൂന്നാര്‍: മൂന്നാര്‍ ജി.വി.എച്ച്.എസ്.എസ് ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി 100 ചിത്രങ്ങള്‍ വരയ്‌ക്കുന്നു. 13ന് രാവിലെ 10ന് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം വരയ്‌ക്കുന്നത്.
മൂന്നറിന്റെ കാഴ്‌ചകള്‍, സ്‌കൂള്‍ ജീവിതവും ആയി ബന്ധപ്പെട്ട് ഓര്‍മകള്‍, സ്‌കൂള്‍, ബുക്ക്, ബാഗ്, ക്ലാസ് റൂം, ബോര്‍ഡ്, സ്‌കൂളിലെ ചെടികള്‍ പൂക്കള്‍, മുന്നറിന്റെ മലകള്‍, മൃഗങ്ങള്‍, ആന, വരയാട്, കടുവ, ടാക്‌ടര്‍, ഓട്ടോ, ജീപ്പ്, ബസ്... നിത്യജീവിതത്തില്‍ നാം കാണുന്ന കേള്‍ക്കുന്ന അനുഭവിക്കുന്ന എന്തും വരയ്‌ക്കാമെന്ന് കോര്‍ഡിനേറ്റര്‍ സുമേഷ് കമ്പല്ലൂര്‍ അറിയിച്ചു. 13ന് രാവിലെ 10ന് മൂന്നാര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി ശശി ചിത്ര രചന ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം സി. നെല്‍സണ്‍, മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിജയകുമാര്‍, മുന്‍ ജില്ലാ പഞ്ചായത്തംഗം എം. ഭൗവ്യ, പി.ആര്‍ ജയിന്‍, ഹെഡ്‌മിസ്‌ട്രസ് ഡോ.എസ്. ജയലക്ഷ്‌മി, സാജു ആലയ്‌ക്കാപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.