Saturday, March 14, 2026 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 04.56 AM

മഴുവടി ക്ഷേത്രത്തിന്റെ ഭൂമി കൈയേറി ട്രാന്‍സ്‌ഫോര്‍മര്‍ സ്‌ഥാപിച്ചതിനെതിരേ പ്രതിഷേധം

uploads/news/2026/01/820297/2.jpg

ചെറുതോണി: കഞ്ഞിക്കുഴി മഴുവടി ശ്രീമഹാദേവി ശാസ്‌ത്ര ക്ഷേത്രത്തിന്റെ ഭൂമി േൈകയറി വൈദ്യുതിവകുപ്പ്‌ അധികൃതര്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്‌ഥാപിച്ചതിനെതിരെ വ്യാപക പ്രതിഷേധം. ആലപ്പുഴമധുര സംസ്‌ഥാന പാതയും അമ്പലക്കവല മഴുവടി റോഡും കടന്നുപോകുന്ന വഴിയില്‍ മധ്യഭാഗത്തായിട്ടാണ്‌ ഇപ്പോള്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്‌ഥാപിച്ചിരിക്കുന്നത്‌. ഇരു റോഡുകളുടെയും മധ്യഭാഗത്ത്‌ വീതികുറഞ്ഞ സ്‌ഥലത്താണ്‌ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ സ്‌ഥിതി ചെയ്യുന്നത്‌. 1972-ല്‍ നങ്കി എന്ന ആദിവാസി മൂപ്പന്‍ ക്ഷേത്രത്തിന്‌ ദാനംനല്‍കിയ ഭൂമിയാണിതെന്നാണ്‌ അമ്പലക്കമ്മിറ്റി ഭാരവാഹികളുടെ വിശദീകരണം.
ഭാവിയില്‍ റോഡിന്‌ വീതികൂട്ടുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ നിലവില്‍ സ്‌ഥാപിച്ചി രിക്കുന്ന പോസ്‌റ്റുകളും ട്രാന്‍സ്‌ഫോര്‍മറും വീണ്ടും മാറ്റി സ്‌ഥാപിക്കേണ്ടി വരുമെന്നും ഇതുമൂലം പൊതുമുതല്‍ നഷ്‌ടമുണ്ടാകുമെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി വകുപ്പ്‌ അധികൃതര്‍ അടിയന്തരമായി ട്രാന്‍സ്‌ഫോര്‍മറും പോസ്‌റ്റുകളും മാറ്റി സ്‌ഥാപിച്ചില്ലെങ്കില്‍ ശക്‌തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്തുമെന്ന്‌ അമ്പലക്കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Ads by Google
Advertisement
Monday 12 Jan 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW