Saturday, March 14, 2026 Last Updated 5 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 04.56 AM

പ്ലാസ്‌റ്റിക്‌ മാലിന്യം നീക്കംചെയ്‌തു

uploads/news/2026/01/820296/1.jpg

പീരുമേട്‌: പെരിയാര്‍ ചോറ്റുപാറ കൈത്തോട്ടില്‍ അടിഞ്ഞുകൂടിയ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ നീക്കംചെയ്‌തു. കഴിഞ്ഞ മാസങ്ങളില്‍ പെയ്‌തു ശക്‌തമായ മഴയെ തുടര്‍ന്ന്‌ പെരിയാര്‍ ചോറ്റുപാറ കൈത്തോട്ടില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയരുകയും ചോറ്റുപാറ മുതല്‍ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുവരുന്ന തോട്ടില്‍ നിറയെ മാലിന്യം കുന്നു കൂടുകയും ഇവ വണ്ടിപ്പെരിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പാലത്തിനു സമീപം കെട്ടിക്കിടക്കുകയും ചെയ്‌തു.
ഇതുമൂലം സാംക്രമിക രോഗങ്ങള്‍ക്കു ഉള്‍പ്പെടെ കാരണമാകുമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതരും നാട്ടുകാരും പൊതുപ്രവര്‍ത്തകരും നിരന്തരമായി പഞ്ചായത്തില്‍ പരാതി അറിയിച്ചിരുന്നു. തുടര്‍ന്ന്‌ പഞ്ചായത്ത്‌ അധികൃതര്‍ അടിഞ്ഞുകൂടിയ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കി.

Ads by Google
Advertisement
Monday 12 Jan 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW