-->
വടകര: ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസം രാത്രി സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കിണറും ചുറ്റുമതിലും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പുനസ്‌ഥാപിച്ചു. അരൂരിലെ സരോവരം എം.കെ കുഞ്ഞികൃഷ്‌ണന്റെ ഉടമസ്‌ഥതയിലുള്ള കൃഷിയിടത്തിലാണ് നാശനഷ്‌ടം വരുത്തിയത്.
കള്ള വോട്ട് ചെയ്യാനുള്ള ശ്രമം തടഞ്ഞതിന്റെ പ്രതികാരമാണിതെന്ന് കുഞ്ഞികൃഷ്‌ണന്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലതയുടെ നേതൃത്വത്തിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മതിലും കിണര്‍ ഭിത്തിയും പുന:സ്‌ഥാപിക്കാനെത്തിയത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍, മറ്റ് നേതാക്കളായ കെ.ടി അബ്‌ദുറഹിമാന്‍, എം.എ ഗഫൂര്‍, പി.കെ കണാരന്‍, ചെത്തില്‍ കുമാരന്‍, കളത്തില്‍ ബാബു, സി.പി അസ്ലം, കെ.ടി സുനി, എം.കെ ശശി, പി.എം ബാബു, എം. വിജയന്‍, എം.കെ സന്തോഷ്, എന്‍.കെ വേണു, സി. കണ്ണന്‍ നേതൃത്വം നല്‍കി. പോലീസ് അന്വേഷണം ഊര്‍ജ്‌ജിതമാക്കി അക്രമികളെ കണ്ടെത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത ആവശ്യപ്പെട്ടു.