-->
മേപ്പയ്യൂര്‍: പരിസ്‌ഥിതി പ്രാധാന്യമുള്ള മീറോഡ് മലയിലെ ജനവാസ കേന്ദ്രത്തില്‍ കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ ശക്‌തമായി എതിര്‍പ്പുമായി പ്രദേശവാസികള്‍. മരുതേരിപറമ്പ് മദ്രസയില്‍ ചേര്‍ന്ന ബഹുജന കണ്‍വെന്‍ഷന്‍ മീറോഡ് മലയെ മാലിന്യകൂമ്പാരമാക്കാനുള്ള നീക്കത്തെ തടയുന്നതിനായി ജനകീയ സമരസമിതി രൂപീകരിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പി സുബീറ, രാജീവന്‍ കായംമ്മം കണ്ടി, കെ.വി ഉഷ രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികളായ കെ. രാജീവന്‍, വി. മോഹനന്‍, രവീന്ദ്രന്‍ വള്ളില്‍, എം.കെ രാമചന്ദ്രന്‍, വി.സി ബിനീഷ്, സി.വി ഇസ്‌മയില്‍ എന്നിവര്‍ സംസാരിച്ചു. ഇ. ശ്രീജയ നന്ദി പറഞ്ഞു. എന്‍.പി ശോഭ പ്രമേയം അവതരിപ്പിച്ചു. ജനകീയ സമരസമിതി ഭാരവാഹികളായി എം.പി സുബീറ (കണ്‍വീനര്‍), എന്‍.എം ദാമോദരന്‍ (ചെയര്‍മാന്‍), രാജീവന്‍ കായമ്മംകണ്ടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.