-->
മുക്കം: അമേരിക്ക എന്ന ആഗോള കൊള്ളക്കാരനെതിരെ വെനസ്വേലക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. മുക്കം മിനിപാര്‍ക്കില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മുക്കം ബസ്സ്‌റ്റാന്‍ഡില്‍ സമാപിച്ചു. പരിപാടി ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ല ട്രഷറര്‍ ദിപു പ്രേംനാഥ് ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ശരീഫ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ ആദര്‍ശ് ജോസഫ്, അജയ് ഫ്രാന്‍സി, അഖില്‍ കെ.പി, ശരത് സി.എസ്, വിജിഷ, തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ഇ. അരുണ്‍ സ്വാഗതവും എ.കെ രനില്‍ രാജ് നന്ദിയും പറഞ്ഞു.