-->
മാരാരിക്കുളം: കഞ്ഞിക്കുഴിയിലെ പാടശേഖരങ്ങളില്‍ ചെറുപയര്‍കൃഷിക്ക് തുടക്കമായി. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ കൃഷിഭവന്‍ മുഖേന നടപ്പാക്കുന്ന പാടശേഖരങ്ങളിലെ ചെറുപയര്‍ കൃഷിയുടെ ഉദ്‌ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്റ് സുധര്‍മ്മണി തമ്പാന്‍ നിര്‍വഹിച്ചു.
പതിനഞ്ചാംവാര്‍ഡിലെ കാരിക്കുഴി പാടശേഖരത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
കൃഷിസമൃദ്ധി പഞ്ചായത്തായ കഞ്ഞിക്കുഴിയില്‍ പോഷകകലവറായ ചെറുപയര്‍കൃഷി വ്യാപിപ്പിക്കുന്നതിലൂടെ ജനങ്ങളുടെ ആരോഗ്യത്തിനുംആദായത്തിനും വര്‍ധനവ് ഉണ്ടാകുമെന്ന കാഴ്‌ചപ്പാടിലാണ് പഞ്ചായത്ത് പദ്ധതി ഏറ്റെടുത്തത്.
വൈസ് പ്രസിഡന്റ് ലജിതാ തിലകന്‍ പഞ്ചായത്ത് അംഗങ്ങളായ പി. മുരളി, വി. സോയ, എം.കെ സജി, സജിത ബൈജു, പി.എസ് ശ്രീലത, എ. രാജം, ബ്ലോക്കുപഞ്ചായത്തംഗം ബിനീഷ് വിജയന്‍ പാടശേഖരസമിതി ഭാരവാഹികളായ സി.കെ മനോഹരന്‍, പി.കെ ശശി, സി. പുഷ്‌പജന്‍, പി.കെ. ഭാസുരന്‍, എസ്. സതീഷ്, ആഷ അനീഷ്, ഐഷ രാജു എന്നിവര്‍ സംസാരിച്ചു.
കാരിക്കുഴി പാടശേഖരത്തില്‍ ദേവരാജന്റെ 50 സെന്റ് സ്‌ഥലത്താണ് ഉദ്‌ഘാടനം നടത്തിയത്. ആവശ്യക്കാരായ കര്‍ഷകര്‍ക്ക് സൗജന്യമായി ചെറുപയര്‍ വിത്തു കൃഷിഭവനില്‍ നിന്ന് പാടശേഖര കമ്മറ്റി മുഖേന നല്‍കും. പരിചരണം അധികമില്ലാത്ത ചെറുപയര്‍ തൊണ്ണൂറു ദിവസംകൊണ്ട് വിളവെടുക്കുവാന്‍ കഴിയും.