Thursday, March 12, 2026 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 12 Jan 2026 04.55 AM

കഞ്ഞിക്കുഴിയില്‍ തണ്ണിമത്തന്‍ വിളവെടുപ്പ്‌

uploads/news/2026/01/820289/2.jpg

മാരാരിക്കുളം: സംസ്‌ഥാന കര്‍ഷക അവാര്‍ഡ്‌ ജേതാവ്‌ കഞ്ഞിക്കുഴി ഏഴാം വാര്‍ഡ്‌ പ്ലാപ്പറമ്പില്‍ സാനുമോന്‍ മൂന്നേക്കര്‍ സ്‌ഥലത്തില്‍ നടത്തിയ തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ്‌ ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷന്‍ എസ്‌. രാധാകൃഷ്‌ണന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.എം. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്കുപഞ്ചായത്ത്‌ ക്ഷേമകാര്യ സ്‌ഥിരം സമിതി അധ്യക്ഷന്‍ ബൈരഞ്ചിത്ത്‌, ഏഴാം വാര്‍ഡംഗം എം.കെ സജി, കര്‍മ്മസേന കണ്‍വീനര്‍ ജി. ഉദയപ്പന്‍, കര്‍ഷകന്‍ സാനു എന്നിവര്‍ പങ്കെടുത്തു. കഞ്ഞിക്കുഴിയുടെ ചൊരിമണലില്‍ നിരവധി കര്‍ഷകരാണ്‌ ഇത്തവണ തണ്ണിമത്തന്‍ കൃഷി ചെയ്യുന്നത്‌.
സാധാരണ മറുനാടന്‍ തണ്ണിമത്തനാണ്‌ ഇവിടങ്ങളില്‍ ഉപയോഗിക്കാറുള്ളത്‌.ഇത്തവണ കൃഷി ഏറിയതോടെനാടന്‍തണ്ണിമത്തനുകള്‍ക്ക്‌ വലിയ ആവശ്യക്കാരായി.അധികം പരിചരണം ആവശ്യമില്ലാത്ത തണ്ണിമത്തനുകള്‍ പ്രാദേശിക മാര്‍ക്കറ്റുകളിലും ദേശീയ പാതയില്‍ തിരുവിഴയ്‌ക്കുസമീപം പ്രവര്‍ത്തിക്കുന്ന സ്വന്തമായുള്ള ഷോപ്പിലുമാണ്‌ വിപണനം കൃഷിപ്പണികളില്‍ കൂട്ടായി അധ്യാപികയായിരുന്ന ഭാര്യ അനിതയും വിദ്യാര്‍ഥിനിയായ മകള്‍ അക്കുവും ഒപ്പമുണ്ട്‌.

Ads by Google
Advertisement
Monday 12 Jan 2026 04.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW