-->
കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സൈഡ്‌വീല്‍ സ്‌കൂട്ടര്‍ വിതരണം ചെയ്‌തു. കഴിഞ്ഞ ഭരണസമിതി അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ട 14 പേരാണ് ഗുണഭോക്‌താക്കള്‍. പ്രസിഡന്റ് കെ.കെ. ഹനീഫ ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ സി.എ. അരുണ്‍ദേവ്, ബി. സുരേഷ് ബാബു, ബുഷ്‌റ വൈശ്യന്‍, സലാം നീലിക്കണ്ടി, പി. ശശി, സി. ശിഹാബ്, എസ്. ഷഹര്‍ബന്‍ സെയ്‌തലവി, സി. തസ്‌നി ചാരിറ്റി, ബി. ബിന്ദു ബാബു, എ. ജിനിമോള്‍, സി. അഞ്‌ജലി, വി. ഉഷ വാഴവറ്റ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹേമ റഷീദ്, സി.ഡി.പി ഒ. സന്ധ്യ പങ്കെടുത്തു.