Wednesday, March 11, 2026 Last Updated 24 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.45 AM

എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. കോഴിക്കോട്‌, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്‌(39), ബാലുശ്ശേരി കുനിയില്‍ വീട്ടില്‍ ശ്രാവണ്‍ രാജ്‌ (34) എന്നിവരെയാണ്‌ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും പിടികൂടിയത്‌. കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ ചെക്ക്‌പോസ്‌റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയത്‌. ഗുണ്ടല്‍പേട്ട ഭാഗത്ത്‌ നിന്നും വന്ന കെ.എല്‍. 10 ബി.എഫ്‌. 6435 ഇന്നോവ വാഹനത്തില്‍ നിന്നുമാണ്‌ 3.61 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്‌. എസ്‌.ഐ കെ.എം. സന്തോഷ്‌ മോന്‍, എ.എസ്‌.ഐ അബ്‌ദുള്‍ ഗഫൂര്‍, എസ്‌.സി.പി.ഒമാരായ പ്രജീഷ്‌, മോഹന്‍ദാസ്‌, സി.പി.ഒമാരായ വിനിഷ, ഡോണിത്ത്‌ സജി, ഗീത, നൗഫല്‍ തുടങ്ങിയവരാണ്‌ പോലീസ്‌ സംഘത്തിലുണ്ടായിരുന്നത്‌.

Ads by Google
Advertisement
Sunday 11 Jan 2026 11.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW