Wednesday, March 11, 2026 Last Updated 27 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.45 AM

നൂല്‍പ്പുഴയിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരെ നടപടി വേണം: മുസ്ലിം യൂത്ത്‌ ലീഗ്‌

നൂല്‍പ്പുഴ: പഞ്ചായത്ത്‌ പരിധിയില്‍ മതിയായ രേഖകളില്ലാതെയും ചട്ടവിരുദ്ധമായും പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുസ്ലിം യൂത്ത്‌ ലീഗ്‌ നൂല്‍പ്പുഴ പഞ്ചായത്ത്‌ കമ്മിറ്റി അധികൃതര്‍ക്ക്‌ പരാതി നല്‍കി.
ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി എന്നിവര്‍ക്കാണ്‌ കമ്മിറ്റി പരാതി സമര്‍പ്പിച്ചത്‌. ഗ്രാമപഞ്ചായത്തിലെ പല ഭാഗങ്ങളിലും ലൈസന്‍സോ മറ്റ്‌ നിയമപരമായ അനുമതികളോ ഇല്ലാതെ നിരവധി റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇത്തരം കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച്‌ മദ്യം, മയക്കുമരുന്ന്‌ മാഫിയകള്‍ സജീവമാണെന്നും, പെണ്‍വാണിഭവും ഗുണ്ടായിസവും ഉള്‍പ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തഴച്ചുവളരുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിനോദസഞ്ചാരത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്‌.
ഇത്തരം റിസോര്‍ട്ടുകളെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തി അവ പൂട്ടിക്കാനും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നിയമനടപടികള്‍ സ്വീകരിക്കാനും പഞ്ചായത്ത്‌ ഭരണസമിതി തയ്ായറാകണമെന്ന്‌ യൂത്ത്‌ ലീഗ്‌ ആവശ്യപ്പെട്ടു.
മുസ്ലിം യൂത്ത്‌ ലീഗ്‌ നൂല്‍പ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. ആഷിക്ക്‌, ജനറല്‍ സെക്രട്ടറി സഹീര്‍ അഹമ്മദ്‌, നിയോജകമണ്ഡലം യൂത്ത്‌ ലീഗ്‌ സെക്രട്ടറി റിയാസ്‌ കൈനാട്ടി, നിയോജക മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ ഇര്‍ഷാദ്‌ നായ്‌ക്കട്ടി, ഷെരീഫ്‌ നായ്‌ക്കട്ടി എന്നിവരുടെ നേതൃത്വത്തിലാണ്‌ പരാതി നല്‍കിയത്‌. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി വരും ദിവസങ്ങളിലും ശക്‌തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട്‌ പോകുമെന്ന്‌ യൂത്ത്‌ ലീഗ്‌ മുന്നറിയിപ്പു നല്‍കി.

Ads by Google
Advertisement
Sunday 11 Jan 2026 11.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW