Wednesday, March 11, 2026 Last Updated 25 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.45 AM

വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ശക്‌തിയായി സപ്ലൈകോ മാറി: മന്ത്രി ജി.ആര്‍. അനില്‍

മാനന്തവാടി: വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തി നിത്യോപയോഗ സാധനങ്ങളുടെ വില നിര്‍ണയിക്കാന്‍ കഴിയുന്ന ശക്‌തിയായി സപ്ലൈകോ മാറിയെന്ന്‌ മന്ത്രി ജി.ആര്‍. അനില്‍. മാനന്തവാടി പയ്മ്പയള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ച മാവേലി സൂപ്പര്‍ സേ്‌റ്റാര്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ദുര്‍ബലരെയും സാധാരണക്കാരെയും വിലക്കയറ്റത്തില്‍ നിന്ന്‌ പരിരക്ഷിക്കുന്ന നടപടികളുമായാണ്‌ സര്‍ക്കാര്‍ സപ്ലൈകോ, സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മുഖേന നടപ്പാക്കുന്നത്‌. സംസ്‌ഥാനത്ത്‌ 50 ലക്ഷത്തോളം കുടുംബങ്ങളാണ്‌ സപ്ലൈകോ സേ്‌റ്റാറുകളില്‍ നിന്നും എല്ലാ മാസവും സാധനങ്ങള്‍ വാങ്ങുന്നത്‌. ഇക്കഴിഞ്ഞ ഓണക്കാലത്തും ഉത്സവസമയങ്ങളിലും നിത്യോപയോഗ സാധനങ്ങളുടെ വില അമിതമായി വര്‍ധിക്കുന്ന പ്രവണതയ്‌ക്ക് തടയിടാന്‍ സപ്ലൈകോയുടെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെയും ഇടപെടലിലൂടെ സാധിച്ചു. വില്‍പന കൂടുംതോറും നഷ്‌ടം വര്‍ധിക്കുന്ന സാഹചര്യത്തിലും കോടിക്കണക്കിന്‌ രൂപയുടെ സബ്‌സിഡി നല്‍കിയാണ്‌ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്‌.
2025 ഡിസംബറില്‍ 300 കോടിയുടെ വില്‍പനയാണ്‌ സപ്ലൈകോ സേ്‌റ്റാറുകളിലൂടെ നടന്നത്‌. ഓണക്കാലത്ത്‌ 384 കോടി രൂപയുടെയും ക്രിസ്‌മസിന്‌ 10 ദിവസം കൊണ്ടുമാത്രം 72 കോടി രൂപയുടെയും വില്‍പന നടന്നു.
സംസ്‌ഥാനത്തുടനീളം 1700 ല്‍ അധികം വില്‍പന കേന്ദ്രങ്ങളിലൂടെ സാധാരണക്കാര്‍ക്ക്‌ കൈത്താങ്ങായി സപ്ലൈകോ മാറിയെന്നും മന്ത്രി പറഞ്ഞു. പരാതികള്‍ക്ക്‌ ഇടനല്‍കാതെയുള്ള വിപണി ഇടപെടലാണ്‌ സപ്ലൈകോ നടത്തിയതെന്നും റേഷന്‍ കടകളുടെയും മാവേലി സേ്‌റ്റാറുകളുടെയും അവസ്‌ഥയില്‍ വലിയ മാറ്റമാണ്‌ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും പരിപാടിയില്‍ അധ്യക്ഷത വഹിച്ച്‌ മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ്‌ സെബാസ്‌റ്റ്യന്‍ ആദ്യവില്‍പന നടത്തി. നഗരസഭ വികസനകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി. ജോര്‍ജ്‌, കൗണ്‍സിലര്‍മാരായ കൗസല്യ അച്ചപ്പന്‍, ഷിബു കെ. ജോര്‍ജ്‌, ലിസ്സി ജോസ്‌, മഞ്‌ജുള അശോകന്‍, സപ്ലൈകോ റീജണല്‍ മാനേജര്‍ ഷെല്‍ജി ജോര്‍ജ്‌, ജില്ലാ സപ്ലൈ ഓഫിസര്‍ ജയിംസ്‌ പീറ്റര്‍, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികളായ ഇ.ജെ. ബാബു, സണ്ണി ജോര്‍ജ്‌, ശോഭ രാജന്‍, ജോണി വാഴപ്ലാംകൂടി, ജിതേഷ്‌ കുര്യാക്കോസ്‌, വില്‍ഫ്രഡ്‌ ജോസ്‌ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 11 Jan 2026 11.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW