Saturday, March 14, 2026 Last Updated 6 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.44 AM

തിന്മയ്‌ക്കെതിരായ നന്മയുടെ പ്രഘോഷണമാണ്‌ സുവിശേഷ ഘോഷണം: കാതോലിക്കാ ബാവ

uploads/news/2026/01/820183/2.jpg

റാന്നി: തിന്മയുടെ അട്ടഹാസങ്ങള്‍ക്ക്‌ എതിരായ നന്മയുടെ പ്രഘോഷണമാണ്‌ സുവിശേഷ ഘോഷണമെന്ന്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവ. ഓര്‍ത്തഡോക്‌സ് സഭ നിലയ്‌ക്കല്‍ ഭദ്രാസനത്തിന്‍റെ 15 -ാം വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അന്ധകാരം നിറഞ്ഞ ലോകത്തില്‍ വെളിച്ചമായി തിരുവചനം എക്കാലവും നിലനില്‍ക്കും.
ദൈനംദിന ജീവിതത്തില്‍ ഊര്‍ജ്‌ജം പകരുന്നതിനൊപ്പം പുതിയ പാതകള്‍ വെട്ടിത്തുറക്കാനും തിരുവചനം ഇടയാക്കുമെന്ന്‌ കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടി.
നിലയ്‌ക്കല്‍ ഭദ്രാസനാധിപന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
സഭാ വൈദികട്രസ്‌റ്റി ഫാ.ഡോ.തോമസ്‌ വര്‍ഗീസ്‌ അമയില്‍, ഭദ്രാസന സെക്രട്ടറി ഫാ.സോബിന്‍ ശമുവേല്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ.മാത്യു കുര്യന്‍, ഫാ.സൈമണ്‍ ജേക്കബ്‌ മാതൃ, ഈപ്പന്‍ റ്റി. തോമസ്‌, ഏബ്രഹാം കോശി, ഏബ്രഹാം തോമസ്‌, മനോജ്‌ പി.ജോണ്‍, ഫാ. ഷൈന്‍ ജേക്കബ്‌ മാത്യു എന്നിവര്‍ പ്രസംഗിച്ചു. നിലയ്‌ക്കല്‍ കണ്‍വന്‍ഷനോട്‌ അനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച ഗാന സമാഹാരത്തിന്റെ പ്രകാശനം കാതോലിക്കാ ബാവാ പ്രകാശനം ചെയ്‌തു.
ഭദ്രാസനത്തില്‍ നിന്നും വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിച്ച വ്യക്‌തികളെയും സേവനത്തില്‍ നിന്നും വിരമിച്ച വൈദികരെയുംആദരിച്ചു.

Ads by Google
Advertisement
Sunday 11 Jan 2026 11.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW