-->
പത്തനംതിട്ട: ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍നിന്ന് സ്വദേശിവല്‍ക്കരണം, ഊര്‍ജിത നിതാഖത്ത് എന്നിവ മൂലം ലക്ഷക്കണക്കിന് പ്രവാസികള്‍ ജോലി നഷ്‌ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് പെന്‍ഷന്‍, പുനരധിവാസ പദ്ധതികള്‍ എന്നിവ നടപ്പാക്കാതെ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ അനീതി കാട്ടുകയാണെന്ന് കെ.പി.സി.സി കോര്‍ കമ്മിറ്റി അംഗവും രാജ്യസഭാ മുന്‍ ഉപാദ്ധ്യക്ഷനുമായ പ്ര?ഫ. പി.ജെ. കുര്യന്‍. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ സമ്മേളനവും പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിസഭയിലും യു.ഡി.എഫ് ഭരണകാലത്ത് സംസ്‌ഥാനത്തും പ്രവാസികള്‍ക്കായി പ്രത്യേക വകുപ്പും അതിന് ചുമതലപ്പെട്ട മന്ത്രിമാരും ഉണ്ടായിരുന്നത് പ്രവാസികളോടുള്ള പ്രതിബദ്ധത മൂലമാണെന്ന കുര്യന്‍ പറഞ്ഞു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു പാറയ്‌ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് പ്ര?ഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. ഷൈലാജ്, പ്രവാസി കോണ്‍ഗ്രസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, മോനി ജോസഫ്, ഷിബു റാന്നി, അബ്‌ദുള്‍കലാം ആസാദ്, പ്രസാദ് മേപ്പുറത്ത്, ടി.വി. മാത്യു, കെ.കെ. തോമസ്, കെ.സി. ചാക്കോ, മാത്യു ചാണ്ടി, ജോസ് കൊടുന്തറ, ബി. സുരേഷ്, ആഷിഷ് പാലക്കാമണ്ണില്‍, സോമന്‍ ജോര്‍ജ്, ഹനീഫ ഹസന്‍, സിസി വര്‍ഗീസ്, രാജീവ് സത്യവാന്‍, അജ്‌മല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു. തദ്ദേശ സ്വയംഭരണ സ്‌ഥാപന തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച പ്രവാസി കോണ്‍ഗ്രസ് പ്രതിനിധികളെ സമ്മേളനത്തില്‍ ആദരിച്ചു.