Thursday, March 12, 2026 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.44 AM

സഹകരണ സംരക്ഷണ യാത്ര ഇന്ന്‌ പത്തനംതിട്ടയില്‍

പത്തനംതിട്ട: സഹകരണമേഖലയെയും ജീവനക്കാരെയും ദ്രോഹിക്കുന്ന ഇടതുസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരള കോ- ഓപ്പറേറ്റിവ്‌ എംപ്ലോയിസ്‌ ഫ്രണ്ട്‌ സംസ്‌ഥാന പ്രസിഡന്റ്‌ ബിനു കാവുങ്കല്‍ നയിക്കുന്ന സഹകരണ സംരക്ഷണയാത്ര ഇന്ന്‌ വൈകിട്ട്‌ 4.30 ന്‌ പത്തനംതിട്ടയില്‍ എത്തും.
ഡി.സി.സി പ്രസിഡന്റ്‌ പ്ര?ഫ. സതിഷ്‌ കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യാത്രാസ്വീകരണ സമേളനം ആന്‍റ്റോ ആന്‍റ്റണി എം.പി ഉത്‌ഘാടനം ചെയ്യും.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്‌ അന്യായമായ ഫീസ്‌ വര്‍ദ്ധിപ്പിച്ച്‌ സംഘങ്ങള്‍ക്ക്‌ അമിതഭാരം ഏല്‍പ്പിച്ചും,സഹകരണ നിയമങ്ങളും ചട്ടങ്ങളും മാറ്റി എഴുതി നിയമനങ്ങളും പ്രമോഷന്‍ സാദ്ധ്യതകള്‍ ഇല്ലാതാക്കിയും സഹകരണ മേഖലയേയും ജീവനക്കാരെയും ദ്രോഹിക്കുന്ന ഇടത്‌ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേയാണ്‌ യാത്ര നടത്തുന്നെതന്ന്‌ കേരളകോ- ഓപ്പറേറ്റീവ്‌ എംപ്ലോയിസ്‌ ഫ്രണ്ട്‌ ജില്ലാ പ്രസിഡന്റ്‌ ബിജു തുമ്പമണ്‍, ജില്ലാ സെക്രട്ടറി എം.പി രാജു എന്നിവര്‍ അറിയിച്ചു.

Ads by Google
Advertisement
Sunday 11 Jan 2026 11.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW