Saturday, March 14, 2026 Last Updated 21 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.44 AM

ബസില്‍ യുവതിയോട്‌ അപമര്യാദ; യാത്രക്കാരന്‍ അറസ്‌റ്റില്‍

അടൂര്‍: കെ.എസ്‌.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്‌തിരുന്ന യുവതിയോട്‌ അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയെ അടൂര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. തിരുവനന്തപുരം അതിയന്നൂര്‍ താന്നിമൂട്‌ രാമപുരം സ്വദേശി ലാല്‍ഭവനില്‍ എം.എല്‍. റോജിലാല്‍ (54) ആണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞ ദിവസം വൈകിട്ട്‌ 7.45 മണിയോടെ പാലാ-കൊല്ലം ഫാസ്‌റ്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ സമീപത്തായി വന്നിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു.
യുവതിയുടെ എതിര്‍പ്പിനെ മറികടന്ന്‌ ശല്യം ചെയ്‌തപ്പോള്‍ യുവതി ബഹളം വയ്‌ക്കുകയും മറ്റു യാത്രക്കാര്‍ ചേര്‍ന്ന്‌ പ്രതിയെ തടഞ്ഞുവച്ച്‌ വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. പ്രതിയെ കസ്‌റ്റഡിയിലെടുത്ത പോലീസ്‌ യുവതിയുടെ മൊഴിപ്രകാരം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. അടൂര്‍ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ജി.എസ്‌ ദീപു, എ.എസ്‌.ഐ മഞ്‌ജുമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടരന്വേഷണം നടന്നുവരുന്നു. അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Ads by Google
Advertisement
Sunday 11 Jan 2026 11.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW