-->
വെണ്ണിക്കുളം: മിഴികള്‍ തുറന്ന് കാണുന്ന സ്വപ്‌നങ്ങളെ പിന്തുടരാനുള്ള നിശ്‌ചയദാര്‍ഢ്യമാണ് വിജയത്തിന്റെ താക്കോലെന്ന് മന്ത്രി വീണ ജോര്‍ജ്. സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ 110 മത് വാര്‍ഷികവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് എബ്രഹാം, അദ്ധ്യാപകന്‍ മനോജ് പി ചെറിയാന്‍, ഓഫീസ് സ്‌റ്റാഫ് സാലി പി എന്നിവര്‍ക്കുള്ള യാത്രയപ്പ് സമ്മേളനവും ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങീല്‍് കാതോലിക്കേറ്റ് ആന്‍ഡ് എം. ഡി. സ്‌കൂള്‍സ് മാനേജര്‍ ഡോ. സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി സനല്‍, പി.ടി.എ പ്രസിഡന്റ് ഫാ. ദിനേശ് പാറക്കടവില്‍, സെന്റ് ബഹനാന്‍സ് വലിയപള്ളി വികാരി ഫാ. വര്‍ഗീസ് ചാക്കോ വഞ്ചിപ്പാലം, പുറമറ്റം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി കെ തോമസ്, റിന്‍സി തോമസ്, ഹെഡ്‌മിസ്‌ട്രസ് രജനി ജോയി, പൂര്‍വ്വ അദ്ധ്യാപക പ്രതിനിധി റെജി കെ മാത്യു, സ്‌റ്റാഫ് പ്രതിനിധി ജിഷ തോമസ്, കണ്‍വീനര്‍ ജാന്‍സി തോമസ്, സ്‌റ്റാഫ് സെക്രട്ടറി എലിസബത്ത് ജോര്‍ജ്, വിദ്യാര്‍ഥി പ്രതിനിധി ഗോഡ്‌സണ്‍ ഷിജു എന്നിവര്‍ പ്രസംഗിച്ചു.
റിട്ടയര്‍ ചെയ്യുന്ന അദ്ധ്യാപകരുടെ ഫോട്ടോ അനാച്‌ഛാദനവും പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങളും വിവിധ എന്‍ഡോവ്‌മെന്റുകളും മാനേജര്‍ ഡോ. സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത വിതരണം ചെയ്‌തു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളോടെ വാര്‍ഷിക സമ്മേളനം സമാപിച്ചു.