Thursday, March 12, 2026 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.44 AM

ആറന്മുളയില്‍ ഇനി ഉത്സവ നാളുകള്‍; കൊടിയേറ്റ്‌ ഇന്ന്‌

കോഴഞ്ചേരി: പത്തു്‌നാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്‌ ഇന്ന്‌ ആറന്മുളയില്‍ കൊടിയേറും.ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലും പള്ളിയോട കരകളിലും ഉത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഇന്ന്‌ പുലര്‍ച്ചെ 5 ന്‌ മൂലസ്‌ഥാനമായ ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിലേക്ക്‌ എഴുന്നള്ളത്ത്‌. തിരുനടയില്‍ നിറമാല. 8.30 ന്‌ വിളക്കുമാടം കൊട്ടാരത്തില്‍ നിന്നും ആറു മുളകളുമായി തിരുവാറന്മുളയിലേക്ക്‌ എഴുന്നള്ളത്ത്‌. രാവിലെ 11 നും 11.45 നും മധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തില്‍ തന്ത്രി മേമന വാസുദേവന്‍ നാരായണ ഭട്ടതിരിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്‌.
തുടര്‍ന്ന്‌ കലാവേദി ഉദ്‌ഘാടനം. 12.30 ന്‌ കൊടിയേറ്റ്‌ സദ്യ സമര്‍പ്പണം. 3.30 ന്‌ തിരുവാതിര കളി, ശാസ്‌ത്രീയ സംഗീതം, വൈകിട്ട്‌ 6 ന്‌ ശാസ്‌ത്രീയ സംഗീതം. 6.30 ന്‌ അഷ്‌ടദിക്‌ പാലകര്‍ക്ക്‌ കൊടിയേറ്റ്‌, 6.30 ന്‌ നൃത്ത നൃത്യങ്ങള്‍.രാത്രി 8 ന്‌ വയലില്‍ ഫ്യൂഷന്‍ - ഗംഗാതരംഗം. അവതരണം ഗംഗാ ശശിധരന്‍.
എല്ലാ ദിവസവും നിറമാല സമര്‍പ്പണം, 12 മുതല്‍ രാവിലെ 11 ന്‌ ഉത്സവബലി, ഉത്സവബലി ദര്‍ശനം, ഭാഗവത പാരായണം, വൈകിട്ട്‌ കാഴ്‌ച്ചശ്രീബലി, സേവ, ചുറ്റുവിളക്ക്‌,ആകാശ വിസ്‌മയം എന്നിവ നടക്കും.
നാളെ രാവിലെ 8 ന്‌ ചിലങ്ക ഡാന്‍സ്‌ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പാര്‍ത്ഥസാരഥി നൃത്ത സംഗീതോത്സവം. വൈകിട്ട്‌ 5.30 ന്‌ ശബരിമല തിരുവാഭരണ ഘോഷയാത്രയ്‌ക്ക് സ്വീകരണം. 6.30 ന്‌ കളരിപ്പയറ്റ്‌ പ്രദര്‍ശനം. രാത്രി 7.45 ന്‌ നൃത്തോത്സവം.13 ന്‌ രാവിലെ 9.30 ന്‌ ഓട്ടന്‍ തുള്ളല്‍, രാത്രി 8 ന്‌ തിരുവാതിര കളി, തുടര്‍ന്ന്‌ നൃത്തനൃത്യങ്ങള്‍. 14 ന്‌ രാവിലെ 9.30 ന്‌ ഓട്ടന്‍ തുള്ളല്‍, രാത്രി 8 ന്‌
തിരുവാതിരകളി, വീണക്കച്ചേരി. 15 ന്‌ വൈകിട്ട്‌ 4 ന്‌ ചാക്യാര്‍കൂത്ത്‌. 5.30 ന്‌ കാഴ്‌ചശ്രീബലി, 6 ന്‌ സേവ, മയൂര നൃത്തം, 8.30 ന്‌ പുറത്തെ വേദിയില്‍ മെഗാ മ്യൂസിക്‌ ഈവനിംഗ്‌. ക്ഷേത്ര വേദിയില്‍ നൃത്തനൃത്യങ്ങള്‍. 11 ന്‌ ഗരുഢ വാഹനത്തില്‍ തിരുവാറന്മുളയപ്പന്റെ അഞ്ചാം പുറപ്പാട്‌.
16 ന്‌ വൈകിട്ട്‌ 4 ന്‌ ചാക്യാര്‍കൂത്ത്‌. 5.30ന്‌ കാഴ്‌ചശ്രീബലി, രാത്രി 9 ന്‌രുദ്രായനം - കാക്കാരശി നാടകം.17 ന്‌ വൈകിട്ട്‌ 4 ന്‌ പാഠകം, രാത്രി 9 ന്‌ മേജര്‍ സെറ്റ്‌ കഥകളി. കഥ സീതാ സ്വയംവരം.18 ന്‌ രാവിലെ 10 ന്‌ ഭജന്‍സ്‌ , വൈകിട്ട്‌ 6 ന്‌ സോപാന സംഗീതം. രാത്രി 8 ന്‌ പന്തളം സംഗീത ഓക്കസ്‌ട്രയുടെ മെഗാഷോ , തിരുവാതിരകളി. പള്ളിവേട്ട ദിനമായ
19 ന്‌ വൈകിട്ട്‌ 4 ന്‌ നങ്യാര്‍കൂത്ത്‌. പുറത്തെ വേദിയില്‍ ആലപ്പുഴ ബ്ലൂ ഡയമണ്ട്‌സിന്റെ ഗാനമേള. അകത്തെ വേദിയില്‍ സംഗീത നിശ . 11 ന്‌ പള്ളിവേട്ട എഴുന്നെള്ളിപ്പ്‌, 12 ന്‌ പള്ളിവേട്ട വരവ്‌. ആറാട്ടു ദിനമായ 20 ന്‌ രാവിലെ 11 ന്‌ കൊടിയിറക്ക്‌, വൈകിട്ട്‌ 4 ന്‌ ആറാട്ട്‌ എഴുന്നള്ളിപ്പ്‌, 5 ന്‌ ക്ഷേത്രത്തില്‍ നാദസ്വര കച്ചേരി, 8 ന്‌ സംഗീത സദസ്‌ , പമ്പാ നദിയിലെ കടവില്‍ ആറാട്ട്‌.10 ന്‌ 10.30 ന്‌ ആറാട്ടു തിരിച്ചെഴുന്നെള്ളി ക്ഷേത്രത്തില്‍ എത്തുന്നതോടെ ഉത്സവം സമാപിക്കും.

Ads by Google
Advertisement
Sunday 11 Jan 2026 11.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW