-->
പത്തനംതിട്ട: കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിര്‍മ്മിച്ചുനല്‍കുന്ന സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാനം, പുതുതായി നിര്‍മ്മിച്ച ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്, ഓപ്പണ്‍ ജിം, ഗാര്‍ഡന്‍ കം സ്‌റ്റുഡന്‍സ് പാര്‍ക്ക്, വോളിബോള്‍ കോര്‍ട്ട് എന്നിവയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സക്കറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ആന്റോ ആന്റണി എംപി ഉദ്‌ഘാടനം ചെയ്‌തു.
സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാനവും ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിന്റെ ഉദ്‌ഘാടനവും കുറിയാക്കോസ് മാര്‍ ക്ലീമീസ് വലിയ മെത്രാപ്പോലീത്തയും ഗാര്‍ഡന്‍ കം സ്‌റ്റുഡന്റ്‌സ് പാര്‍ക്കിന്റെ ഉദ്‌ഘാടനം സ്‌കൂള്‍ മാനേജര്‍ സക്കറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലിത്തയും ഓപ്പണ്‍ ജിം- തുമ്പോണ്‍ ഭദ്രസന സെക്രട്ടറി റവ. ജോണ്‍സണ്‍ കല്ലിട്ടതിലും വോളിബോള്‍ കോര്‍ട്ടിന്റെ ഉദ്‌ഘാടനം വെരി. റവ. ജേക്കബ് ഫിലിപ്പ് കോറെപ്പിസ്‌കോപ്പയും നിര്‍വഹിച്ചു.
സ്‌കൂള്‍ സ്‌ഥാപകന്‍ പുത്തന്‍കാവില്‍ മാര്‍ പീലക്‌സിനോസ് തിരുമേനിയുടെയും സ്‌കൂള്‍ മുന്‍ പ്രഥമ അദ്ധ്യാപകന്‍ ഡാനിയല്‍ മാര്‍ പീലക്‌സിനോസ് തിരുമേനിയുടെയും അനുസ്‌മരണാര്‍ത്ഥം നടത്തുന്ന മാര്‍ പീലക്‌സിനോസ് ട്രോഫി ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി റവ. ജോണ്‍സന്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്‌കോപ്പായും നിര്‍വ്വഹിച്ചു. സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. ബിജു മാത്യു, പി.ടി.എ. പ്രസിഡന്റ് ഫാ. ഷൈജു കുര്യന്‍, പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ്, ഹെഡ്‌മിസ്‌ട്രസ് ജയമോള്‍ പി.എം എന്നിവര്‍ പ്രസംഗിച്ചു.