Saturday, March 14, 2026 Last Updated 6 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.43 AM

കാരിത്താസ്‌ ആശുപത്രി ജീവനക്കാരുടെ ഭവനപദ്ധതി പൂര്‍ത്തീകരിച്ചു

uploads/news/2026/01/820173/2.jpg

കോട്ടയം: കാരിത്താസ്‌ ആശുപത്രിയിലെ ജീവനക്കാരുടെ ക്ഷേമത്തിനായി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന ഭവനപദ്ധതി പൂര്‍ത്തീകരിച്ചു. ആദ്യഘട്ട വീടുകളുടെ താക്കോല്‍ കൈമാറിയതായി കാരിത്താസ്‌ ആശുപത്രി ഡയറക്‌ടര്‍ റവ. ഡോ. ബിനു കുന്നത്ത്‌ അറിയിച്ചു.
എച്ച്‌.എസ്‌.ഡബ്ല്യു എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ പദ്ധതി നടപ്പാക്കിയത്‌. സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാതിരുന്ന ജീവനക്കാര്‍ക്കുവേണ്ടിയാണ്‌ പദ്ധതി. പത്തുപേര്‍ക്കാണ്‌ ആദ്യഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്‌. രണ്ടു കിടപ്പുമുറിയും ഒരു ഹാളും ഒരു അടുക്കളയും ഒരു ബാത്ത്‌റൂമുമാണ്‌ പദ്ധതിയിലുള്ളത്‌. അഞ്ച്‌ വീടുകളുടെ താക്കോല്‍ കൈമാറി.
മൂന്നുവര്‍ഷമായി ഗ്രേറ്റ്‌ പ്ലേസ്‌ ടു വര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ നേടുന്ന സ്‌ഥാപനമാണ്‌ കാരിത്താസ്‌ ആശുപത്രി. നഴ്‌സസ്‌ ഡേ ആഘോഷങ്ങള്‍, കലാപരിപാടികള്‍, ജീവനക്കാരുടെ കുട്ടികള്‍ക്കായി പഠന സഹായികളും മെറിറ്റ്‌ സ്‌കോളര്‍ഷിപ്പും വിതരണം, ജീവനക്കാരുടെ ജന്മദിനങ്ങളില്‍ സമ്മാനങ്ങള്‍ എന്നിവ നടപ്പാക്കുന്നു. ആശുപതിയിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കുന്ന സമീപനമാണ്‌ കൈകൊണ്ടു വരുന്നതെന്ന്‌ റവ. ഡോ. ബിനു കുന്നത്ത്‌ അഭിപ്രായപ്പെട്ടു.

Ads by Google
Advertisement
Sunday 11 Jan 2026 11.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW