Wednesday, March 11, 2026 Last Updated 23 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.43 AM

തളിപ്പറമ്പ്‌ ശ്രീഭഗവതിക്ഷേത്രം പൊങ്കാല മഹോത്സവം വിളംബര രഥയാത്ര ഇന്ന്‌ സമാപിക്കും

തളിപ്പറമ്പ്‌: തളിപ്പറമ്പ്‌ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ദേവി വിഗ്രഹവും വഹിച്ചുകൊണ്ടുള്ള വിളംബര രഥയാത്ര ഇന്ന്‌ സമാപിക്കും. ഇന്നലെ രാവിലെ 6 മണിക്ക്‌ കല്യാശ്ശേരി കാഞ്ഞിരംകുന്ന്‌ പൊയില്‍ ശ്രീ ഭഗവതി (ദക്ഷിണ മൂകാംബിക) ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച രഥയാത്ര ആത്മീയാചാര്യന്‍ ഡോ.എം.ജി.വിനോദ്‌ ഉദ്‌ഘാടനം ചെയ്‌തു. വൈകുന്നേരം തളിപ്പറമ്പ്‌ കപാലികുളങ്ങര മഹാവിഷ്‌ണുക്ഷേത്രത്തില്‍ സമാപിച്ച രഥയാത്ര ഇന്ന്‌ രാവിലെ പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച്‌ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തളിപ്പറമ്പ്‌ പൂക്കോത്ത്‌ കൊട്ടാരത്തില്‍ എത്തിച്ചേരും. വൈകുന്നേരം തുടര്‍ന്ന്‌ കൊട്ടാര പരിസരത്തു നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി തളിപ്പറമ്പ്‌ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും. 21 നാണ്‌ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം നടക്കുക.

Ads by Google
Advertisement
Sunday 11 Jan 2026 11.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW