-->
കാസര്‍ഗോഡ്: വിദ്യാലയങ്ങളില്‍ പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ മലയാളം ഭാഷാ ബില്ലിനെതിരെ ബിജെപി പ്രതിഷേധവുമായി ബി.ജെ.പി രംഗത്ത് നിയമസഭയില്‍ വലിയ ചര്‍ച്ച ഇല്ലാതെ പാസാക്കിയ ഈ ബില്ലിനെതിരെ വിയോജിപ്പ് അറിയിക്കുന്നതിലും ജില്ലയിലെ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശം ഉയര്‍ത്തിപ്പിടിക്കുന്നതിലും ജില്ലയിലെ എം.എല്‍.എമാര്‍ പരാജയപ്പെട്ടതായി ബി.ജെ.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കന്നഡ മാതൃഭാഷയായിട്ടുള്ള ജില്ലയിലെ ലക്ഷക്കണക്കിന് ആളുകളുടെ ആശങ്ക ഇതോടെ വര്‍ദ്ധിക്കുകയാണ്. കന്നഡ മീഡിയം സ്‌കൂളുകളുടെ നിലനില്‍പ്പ് കൂടിയാണ് ഇതോടെ പ്രതിസന്ധിയിലാകുന്നത്. മലയാളം ഭാഷാ ബില്ലിനെ ചൊല്ലി കര്‍ണ്ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ് യനടത്തിയ പ്രസ്‌താവനയോട് കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ മുസ്ലീംലീഗിന്റെ എം.എല്‍.എമാരുടെ നിലപാട് അറിയാന്‍ ബിജെപിക്ക് താല്‌പര്യമുണ്ട്. മതന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കാട്ടുന്ന ആവേശം ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തില്‍ കാണാന്‍ കഴിയുന്നില്ല. കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിന് എക്കാലവും മുന്നില്‍ നിന്നത് ബി.ജെ.പിയാണെന്ന് അവര്‍ അവകാശപ്പെട്ടു. മലയാള ഭാഷ പഠിപ്പിക്കുന്നതിന് ബി.ജെ.പി എതിരല്ല. പക്ഷെ ബില്ലിലെ ആറാം അനുചേ്‌ഛദം കന്നഡ ഭാഷാ പഠനം ഏറെ പ്രതിസന്ധിയിലാക്കുന്നതാണ്.ജില്ലയില്‍ ദേശീയപാതാ വികസനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴേക്കും സ്‌ഥലനാമങ്ങളും ദിശാസൂചികളും കന്നഡ ഭാഷയിലും പ്രദര്‍ശിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദേശീയപാത അതോറിറ്റിയിലെ ചില ഉദാ്യേഗസ്‌ഥരുടെ പിടിവാശി കാരണമാണ് ഇത് നടപ്പാക്കാതെ പോയത്. ഇത് എത്രയും വേഗം നടപ്പാക്കാന്‍ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന് ബിജെപി കോഴിക്കോട് മേഖലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്,ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി എന്നിവര്‍ ആവശ്യപ്പെട്ടു.