Saturday, March 14, 2026 Last Updated 7 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.43 AM

'കുളവാഴ ശല്യം പരിഹരിക്കാന്‍ നടപടി വേണം'

ചങ്ങനാശേരി: മനക്കച്ചിറയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുന്ന അതിരൂക്ഷമായ കുളവാഴ ശല്യം പരിഹരിക്കുവാന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നടപ്പിലാക്കുന്ന പോളയെ തിന്നുനശിപ്പിക്കുന്ന നെയോകെറ്റിനാ വണ്ടുകളെ ഇറക്കാന്‍ ചര്‍ച്ചകളും ഇടപെടലുകളും നടത്തണമെന്ന്‌ എ.സി കനാല്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ നൈനാന്‍ തോമസ്‌ മുളപ്പാംമഠം. എല്ലാക്കാര്യങ്ങളിലും മുന്നിലെന്ന്‌ അവകാശപ്പെടുന്നവര്‍ക്കു പോള ശല്യത്തിന്റെ മുന്നില്‍ മുട്ടുമടക്കേണ്ടി വരുന്നത്‌ ആക്ഷേപമാണ്‌. മനക്കച്ചിറ, പൂവം, ബോട്ടുജെട്ടി ഭാഗങ്ങളില്‍ അടിക്കടി ഉണ്ടാവുന്ന വെള്ളപ്പൊക്കം ഒഴിവാക്കുവാന്‍ എ.സി റോഡില്‍ സ്‌ഥാപിച്ചിരിക്കുന്ന കലിങ്കുകള്‍ അടഞ്ഞിരിക്കുന്നതു തുറന്നു പ്രവര്‍ത്തിപ്പിക്കണം. കനാലില്‍ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും, മാലിന്യങ്ങളും നീക്കംചെയ്യുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സംരക്ഷണ സമിതി നടത്തിയ ജനകീയ ചര്‍ച്ചാസമ്മേളനം ആവശ്യപ്പെട്ടു.
എ.സി കനാല്‍ തുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 14 ന്‌ മനക്കച്ചിറയില്‍ നിന്നും കനാല്‍ അവസാനിക്കുന്ന ഒന്നാംകരയിലേക്ക്‌ കാല്‍നടജാഥ നടത്തുവാനും ജനകീയ ചര്‍ച്ചാ സമ്മേളനം തീരുമാനിച്ചു. സമ്മേളനം ചെയര്‍മാന്‍ നൈനാന്‍ തോമസ്‌ മുളപ്പാംമഠം ഉദ്‌ഘാടനം ചെയ്‌തു. സമിതി ജനറല്‍ കണ്‍വീനര്‍ എ.സി വിജയപ്പന്‍ അധ്യക്ഷത വഹിച്ചു. അലക്‌സാണ്ടര്‍ പുത്തന്‍പുര,ഷിബു കണ്ണമ്മാലി, കെ.ജെ ജെയിംസ്‌ കൊച്ചു കുന്നേല്‍, സൈബി അക്കര, സാബു കോയിപ്പള്ളി, മുട്ടാര്‍ സുരേദ്രന്‍, അപ്പച്ചന്‍കുട്ടി ആശാംപറമ്പ്‌, ജോഷി കോയിപ്പുറം, മോഹനന്‍ കരുമാലി, റോണി കുരിശുംമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 11 Jan 2026 11.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW