-->
മട്ടന്നൂര്‍: 2018ല്‍ പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളം എട്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 23 ശതമാനം വളര്‍ച്ചനേടിയതായി റിപ്പോര്‍ട്ട്.കണ്ണൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം ആകെയുള്ളത് 15.1 ലക്ഷം യാത്രക്കാര്‍. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2019ല്‍ ഉണ്ടായിരുന്ന 14.7 ലക്ഷം യാത്രക്കാരായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന കണക്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധനയാണ് 2025ല്‍ ഉണ്ടായത്.10.51 ലക്ഷം അന്താരാഷ്ര്‌ട യാത്രക്കാരും 4.58 ലക്ഷം ആഭ്യന്തര യാത്രക്കാരുമാണ് കഴിഞ്ഞ വര്‍ഷം കണ്ണൂരിലുണ്ടായത്. മുന്‍വര്‍ഷത്തേക്കാള്‍ 15 ശതമാനം അന്താരാഷ്ര്‌ട യാത്രക്കാരും 21 ശതമാനം ആഭ്യന്തര യാത്രക്കാരും വര്‍ധിച്ചു. അബുദാബി, ദോഹ, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ യാത്രക്കാരുണ്ടായത്. ആഭ്യന്തര സെക്‌ടറില്‍ ബെംഗളൂരുവിലേക്കാണ് യാത്രക്കാര്‍ കൂടുതല്‍.
സാമ്പത്തികനിലയിലും വിമാനത്താവളം വളര്‍ച്ച കൈവരിച്ചതായി കിയാല്‍ അധികൃതര്‍ അറിയിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 23 ശതമാനം വളര്‍ച്ചയാണ് നിലവിലുള്ളത്. കഴിഞ്ഞ ആറു മാസമായി വരവും ചെലവും തുല്യമായ രീതിയിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളത്തില്‍ കാറ്റഗറി വണ്‍ അപ്രോച്ച് ലൈറ്റിന്റെ നിര്‍മാണം ഈ വര്‍ഷം തുടങ്ങും. സോളാര്‍ പവര്‍ പ്ലാന്റിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ശൈത്യകാല ഷെഡ്യൂളില്‍ നിര്‍ത്തിവെച്ച സര്‍വീസുകള്‍ എപ്രിലോടെ തുടങ്ങുന്ന വേനല്‍ക്കാല ഷെഡ്യൂളില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിക്കും. കൂടാതെ ഫ്‌ളൈ 91, അല്‍ഹിന്ദ് എയര്‍, എയര്‍കേരള തുടങ്ങിയ പുതിയ കമ്പനികളും ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ പുതുതായി വിമാനത്താവളത്തില്‍ കസ്‌റ്റംസ് പരിശോധന ഇനി ക്യാമറ നിരീ ക്ഷണത്തില്‍.
രാജ്യാന്തര വിമാന ത്താവളങ്ങളില്‍ യാത്രക്കാരുമായി ഇടപെടുന്ന കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ക്കു ക്യാമറ നിര്‍ബന്ധമാക്കണമെന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്‌സസ് ആന്‍സ് കംസിന്റെ ഉത്തരവ് പ്രകാരമാണ് ക്യാമറ നിരീക്ഷണം നടപ്പിലാക്കിയത്. പരിശോധനാ സമയത്ത് യൂണിഫോമിനു മുകളില്‍ ബോഡിവെയര്‍ ക്യാമറയും ധരിക്കും. ആവശ്യസമയത്ത് ഉപയോഗിക്കുന്നതിനായി പരിശോധനയുടെ വിഡിയോ റെക്കോര്‍ഡും സൂക്ഷിക്കും. യാത്രക്കാരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും അഴിമതി തടയുന്നതിനും ഉദ്യോഗസ്‌ഥരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണിത്. ബാഗേജ് ക്ലിയറന്‍സ് ചുമതലയുള്ള ഉദ്യോഗസ്‌ഥര്‍ ഡ്യൂട്ടിയിലുള്ള സമയത്ത് ക്യാമറ ധരിക്കും. യാത്രക്കാരുമായി ഇടപെടുന്ന സമയത്ത് ആരംഭിക്കുന്ന റെക്കോര്‍ഡിങ് പരിശോധന പൂര്‍ത്തിയാകുന്നതുവരെ തുടരും. സംഭാഷണം റെക്കോര്‍ഡ് ചെയ്ുന്ന വിയവരം ഉദ്യോഗസ്‌ഥര്‍ യാത്രക്കാരെ അറിയിക്കും.