Wednesday, March 11, 2026 Last Updated 28 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.42 AM

ഇടവലത്ത്‌ പുടയൂര്‍ ഇല്ലത്ത്‌ മലയറാട്ടിന്‌ 16ന്‌ തുടക്കമാകും

uploads/news/2026/01/820165/4.jpg

തളിപ്പറമ്പ്‌: തലോറ ഇടവലത്ത്‌പുടയൂര്‍ ഇല്ലത്ത്‌ മലയറാട്ട്‌ 16 മുതല്‍ 18 വരെ നടക്കും. മന്ത്രമൂര്‍ത്തി ഉപാസനാ പാരമ്പര്യവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നതും പെരുംചെല്ലൂര്‍ ഗ്രാമത്തിലെ മന്ത്രശാലകള്‍ എന്ന്‌ കൂടി അറിയപ്പെടുന്നതുമായ പത്ത്‌ നമ്പൂതിരി ഇല്ലങ്ങളില്‍ മാത്രം നടക്കുന്ന പെരുങ്കളിയാട്ടമാണ്‌ മലയറാട്ട്‌. മഹാമാന്ത്രിക പൈതൃകത്തിന്റെ അനുഷ്‌ഠാന പരമായ ഉപാസന കൂടിയാണ്‌ ഇത്‌. പൂന്തോട്ടത്തില്‍ പുടയൂര്‍, ഇടവലത്ത്‌ പുടയൂര്‍, നടുവത്ത്‌ പുടയൂര്‍, ഇരുവേശി പുടയൂര്‍, കുറുമാത്തൂര്‍, നരിക്കോട്ട്‌ ഈറ്റിശ്ശേരി, ശേഖര പുളിയപ്പടമ്പ്‌, കാരിശ്ശേരി, ചെറിയൂര്‍ മുല്ലപ്പള്ളി, ചെവിട്ടങ്കര പുളിയപ്പടമ്പ്‌, കണ്ണോത്ത്‌ പാപ്പനോട്‌ എന്നീ ഇല്ലങ്ങയാണ്‌ മന്ത്രശാലകള്‍ എന്ന്‌ അറിയപ്പെടുന്നത്‌. ഇതില്‍ കണ്ണോത്ത്‌ പാപ്പനോട്‌ ഒഴികെ മറ്റ്‌ എല്ലാ ഇല്ലങ്ങളിലും മലയറാട്ട്‌ എന്ന അനുഷ്‌ഠാനം നിലനിന്നു പോരുന്നതായി ഇടവലത്ത്‌ പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാട്‌ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചബലി (ഒരേ സമയം രണ്ട്‌ കോലങ്ങളും, ആറോ ഏഴോ കാരാഗണങ്ങളും), ഭൈരവന്‍, ഉച്ചക്കുട്ടിശാസ്‌തന്‍, അന്തിക്കുട്ടിശാസ്‌തന്‍, ഭൈരവന്‍, ഉച്ചിട്ട ഭഗവതി, കരുവാള്‍ ഭഗവതി, തീച്ചാമുണ്ഡി, മലകിടാരന്‍, വേട്ടയ്‌ക്കൊരുമകന്‍, ഊര്‍പ്പഴശ്ശി, കൂവച്ചാല്‍ ഭഗവതി, തായ്‌ പരദേവത ഇവയാണ്‌ ഇല്ലത്ത്‌ ആരാധിക്കപ്പെടുന്ന മൂര്‍ത്തികളില്‍ മലയറാട്ടിന്‌ കെട്ടിയാടിക്കുന്ന തെയ്ക്കോയലങ്ങള്‍. മലയറാട്ട്‌ 16 ന്‌ ആണ്‌ തുടങ്ങുന്നതെങ്കിലും, ആചാരപരമായ തുടക്കം 14 ആണ്‌. അന്ന്‌ വിശേഷാല്‍ പൂജകള്‍ക്കു ശേഷം ഇടവലത്ത്‌ മന്ത്രശാലയിലെ മുഖ്യ പരദേവതയായ കൂവച്ചാല്‍ ഭഗവതിയുടെ കെട്ടിക്കലശവും, ഗുരുസിയും നടക്കും. 15 നും, 16 ന്‌ കാലത്തും ഈ ചടങ്ങുകളെല്ലാം ആവര്‍ത്തിക്കും. അതിന്‌ ശേഷമാണ്‌ 16 ന്‌ ഉച്ചയോടെ മലയറാട്ടിന്റെ തുടക്കമായ ഉച്ചബലി നടക്കുക. 15 ന്‌ ജനകീയ കൂട്ടായ്‌മയില്‍ രൂപീകരിച്ച സംഘാടക ആഭിമുഖ്യത്തില്‍ വിപുലമായ വിളംബര ഘോഷയാത്രയും നടക്കും. ആയുസില്‍ ഒരിക്കല്‍ മാത്രം കാണാന്‍ സാധിക്കുന്ന മലയറാട്ട്‌ ഇതിനുമുമ്പ്‌ 1997 ലാണ്‌ നടന്നത്‌. വാര്‍ത്താ സമ്മേളനത്തില്‍ പുടയൂര്‍ ജയനാരായണന്‍, 3. കെ.വി.കൃഷ്‌ണന്‍, സന്തോഷ്‌ വായക്കീല്‍, മേപ്പള്ളി നാരായണന്‍ നമ്പൂതിരി, പുരുഷോത്തമന്‍ തലോറ എന്നിവരും പങ്കെടുത്തു.

Ads by Google
Advertisement
Sunday 11 Jan 2026 11.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW