Saturday, March 14, 2026 Last Updated 22 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.42 AM

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ്‌ വിഷന്‍ ടവര്‍ ഇന്ന്‌ നാടിന്‌ സമര്‍പ്പിക്കും

കാസര്‍ഗോഡ്‌: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍ഗോഡ്‌ വിഷന്‍ ടവര്‍ ജനുവരി 11 ന്‌ വൈകിട്ട്‌ 4 ന്‌ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്ും.യഉദുമ പാലക്കുന്നില്‍ മൂന്ന്‌ നിലകളിലായി ഏഴായിരത്തി അഞ്ഞൂറ്‌ സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക സംവിധാനത്തോടുകൂടിയുള്ള ഓഫീസ്‌ സമുചയമാണ്‌ പണി കഴിപ്പിച്ചിട്ടുള്ളത്‌ വാര്‍ത്തയും വിനോദവും വിജ്‌ഞാനവും വിരല്‍തുമ്പിലെത്തിച്ച്‌ ഒരു ലക്ഷത്തിലധികം കേബിള്‍ കണക്ഷനുള്ളതും 65,000
ഇന്റര്‍നെറ്റ്‌ കണക്ഷനുള്ളതും അഞ്ച്‌ ലക്ഷത്തിലധികം പ്രേക്ഷകരുമായി സി സി എന്‍ കാസര്‍കോടിന്റെ സ്‌പന്ദനമായി ഇതിനകം മാറികഴിഞ്ഞിട്ടുണ്ട്‌.
ഉദുമ എം.എല്‍.എ. സി.എച്ച്‌. കുഞ്ഞമ്പു അദ്ധ്യക്ഷത വഹിക്കും. സി.ഒ.എ. സംസ്‌ഥാന പ്രസിഡണ്ട്‌ പ്രവീണ്‍ മോഹന്‍ ആമുഖ പ്രസംഗം നടത്തും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി. സി സി എന്‍ ഓഫീസ്‌ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. എന്‍.എച്ച്‌. അന്‍വര്‍ ഹാള്‍, എന്‍.എച്ച്‌. അന്‍വര്‍ ഫോട്ടോ അനാച്‌ഛാദനവും എന്‍.എ. നെല്ലിക്കുന്ന്‌ എം.എല്‍.എ നിര്‍വ്വഹിക്കും. കാസര്‍കോട്‌ വിഷന്‍ ഓഫീസ്‌ ഉദ്‌ഘാടനം മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം അഷറഫ്‌ ഉദ്‌ഘാടനം ചെയ്യും. കാസര്‍കോട്‌ വിഷന്‍ തിം സോംഗ്‌ റിലീസ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സാബു എബ്രഹാമും സി സി എന്‍ വിഡിയോ ലോഞ്ച്‌ ഉദുമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.വി. രാജേന്ദ്രന്‍ നിര്‍വ്വഹിക്കും. ഉദുമ പഞ്ചായത്ത്‌ മെമ്പര്‍ മുഹമ്മദ്‌ ഷിയാസ്‌ വിവിധ രാഷ്ര്‌ടീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച്‌ കെ.വി.കുഞ്ഞിരാമന്‍,ഹക്കിം കുന്നില്‍, അഡ്വ.കെ.ശ്രീകാന്ത്‌, അബ്‌ദുള്‍ റഹിമാന്‍ എ.എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഗോവിന്ദന്‍ പിലിക്കോട്‌ മുഖ്യാതിഥികളായി പങ്കെടുക്കും.
സി.ഒ.എ. സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.ബി.സുരേഷ്‌, സംസ്‌ഥാന ട്രഷറര്‍ ബിനു ശിവദാസ്‌, കെ.സി.സി.എല്‍. ചെയര്‍മാന്‍ കെ. ഗോവിന്ദന്‍,സിഡ്‌കോ പ്രസിഡണ്ട്‌ കെ. വിജയകൃഷ്‌ണന്‍, ന്യൂസ്‌ മലയാളം 24 7 എം ഡി.അബുബക്കര്‍ സിദ്ധിഖ്‌ ,കേരള വിഷന്‍ ന്യൂസ്‌ ചെയര്‍മാന്‍ സിബി പി.എസ്‌, കെ.സി.സി.എല്‍.എം. ഡി. പി.പി.സുരേഷ്‌ കുമാര്‍,കേരള വിഷന്‍ ന്യൂസ്‌ എം. ഡി. പ്രജീഷ്‌ അച്ചാണ്ടി എന്നിവര്‍ പ്രസംഗിക്കും. സി.ഒ.എ.ജില്ലാ പ്രസിഡണ്ട്‌ വി.വി.മനോജ്‌കുമാര്‍, കെ.സി.സി.എല്‍ ഡയറക്‌ടര്‍ എം. ലോഹിതാക്ഷന്‍, കേരള വിഷന്‍ ന്യൂസ്‌ ഡയറക്‌ടര്‍ ഷുക്കൂര്‍ കോളിക്കര, സംസ്‌ഥാന കമ്മിറ്റി അംഗം സതീഷ്‌ കെ പാക്കം,ജില്ലാ ട്രഷറര്‍ വിനോദ്‌.പി, സി.സി.എന്‍ എം.ഡി.മോഹനന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ്‌ കുമാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ഹരീഷ്‌.പി.നായര്‍ നന്ദിയും പറയും. ചടങ്ങില്‍വെച്ച്‌ വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്‌ ഉപഹാരങ്ങള്‍ വിതരണം ചെയ്യും.തുടര്‍ന്ന്‌ ഏാഷ്യാനെറ്റ്‌ സ്‌റ്റാര്‍ സിഗര്‍ ഫെയിം ബലറാം, ശ്രീലക്ഷമി ശ്രീധര്‍ സംഘവും നയിക്കുന്ന സെവന്‍ നോട്‌സ് ബാന്റിന്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്‌.
വാര്‍ത്താസമ്മേളനത്തില്‍ സി.ഒ.എ.ജില്ലാ പ്രസിഡണ്ട്‌ വി.വി.മനോജ്‌കുമാര്‍, ജില്ലാ സെക്രട്ടറി ഹരീഷ്‌.പി.നായര്‍,സി.സി.എന്‍ വൈസ്‌ ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര,മാനേജിംഗ്‌ ഡയറക്‌ടര്‍ ടി.വി.മോഹനന്‍,എന്നിവര്‍ സംബന്ധിച്ചു.

Ads by Google
Advertisement
Sunday 11 Jan 2026 11.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW