Sunday, March 15, 2026 Last Updated 41 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.41 AM

ചരക്കുലോറി 200 അടി താഴ്‌ച്ചയിലേക്ക്‌ പതിച്ചു

uploads/news/2026/01/820162/2.jpg

കട്ടപ്പന: നിയന്ത്രണം നഷ്‌ടപ്പെട്ട ചരക്ക്‌ ലോറി താഴ്‌ച്ചയിലേക്കു തെന്നിനീങ്ങി ഡ്രൈവര്‍ക്ക്‌ പരുക്ക്‌. പുളിയന്‍മല ഹില്‍ടോപ്പിനു സമീപം ഇന്നലെ രാവിലെ 11.30നാണ്‌ അപകടം. തമിഴ്‌നാട്‌ നാമക്കല്ലില്‍നിന്നു ടൈല്‍ ഒട്ടിക്കുന്ന പശ കയറ്റിവന്ന ലോറിയാണ്‌ 200 അടി താഴ്‌ചയിലേക്ക്‌ പതിച്ചത്‌. ഹില്‍ടോപ്പിലെ വളവില്‍നിന്നു ലോറി നിയന്ത്രണം നഷ്‌ടമായി സമീപത്തെ ഏലത്തോട്ടത്തിലേക്ക്‌ ഓടിയിറങ്ങുകയായിരുന്നു. മരത്തില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഡ്രൈവര്‍ തമിഴ്‌നാട്‌ കള്ളക്കുറിച്ചി സ്വദേശി മണിമാരനാ(52)നെ പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി വരുന്നതുകണ്ട്‌ തൊട്ടടുത്തുള്ള വീട്ടുമുറ്റത്ത്‌ നിന്നയാള്‍ ഓടിമറുന്നതിനിടെ വീണും പരുക്കേറ്റു. കട്ടപ്പന പോലീസും അഗ്നിരക്ഷാസേനയും സ്‌ഥലത്തെത്തി ലോറി വടം ഉപയോഗിച്ച്‌ കെട്ടി നിര്‍ത്തി. ക്രെയിന്‍ ഉപയോഗിച്ച്‌ ലോറി റോഡിലേക്ക്‌ കയറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു. ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ ക്രെയിന്‍ ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു.

Ads by Google
Advertisement
Sunday 11 Jan 2026 11.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW