-->
നെടുങ്കണ്ടം: ടോറസ് ലോറി മറിഞ്ഞ് വീട് തകര്‍ന്ന സംഭവത്തില്‍ അടിയന്തര സഹായം എത്തിക്കണമെന്ന ആവശ്യം ഉയരുന്നു. കഴിഞ്ഞ ദിവസമാണ് നെടുങ്കണ്ടം താന്നിമൂട് സ്വദേശി അബ്‌ദുള്‍ റസാക്കിന്റെ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞത്. റോഡ് നിര്‍മാണത്തിനായി മെറ്റലുമായി എത്തിയ ലോറിയാണ് അപകടത്തില്‍ പെട്ടത്. കൊടുംവളവ് തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട ലോറി റോഡിന് താഴ്‌ഭാഗത്തെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
വലിയ വാഹനം കടന്ന് പോവില്ലാത്ത പാതയിലൂടെ എത്തിയ വാഹനത്തിന് കൊടും വളവും കയറ്റവും ഉള്ള ഭാഗത്തുവച്ച് നിയന്ത്രണം നഷ്‌ടപെടുകയായിരുന്നു. വീട് പൂര്‍ണമായും ഉപയോഗ ശൂന്യമായി. വീട്ടുപകരണങ്ങളും നശിച്ചു.
കുട്ടികള്‍ സ്‌കൂളിലേക്കും മുതിര്‍ന്നവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തേക്കും പോയ സമയത്താണ് അപകടം നടന്നത്. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വലിയ വാഹനം കടന്ന് പോകാത്ത പാതയിലൂടെ ലോഡുമായി വാഹനം എത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനും ഇടയാക്കി. റോഡ് പണി നടത്തുന്ന കരാറുകാരന്‍ അടിയന്തര സഹായം എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.