-->
ചെറുതോണി: എസ്.എന്‍.ഡി.പി. യോഗത്തിനെതിരെയുള്ള കലാപ ആഹ്വാനത്തിലും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേയുള്ള വിദ്വേഷ പരാമര്‍ശങ്ങളിലും പ്രതിഷേധിച്ച് നാളെ രാവിലെ 10 ന് ഇടുക്കി യൂണിയന്റെ നേതൃത്വത്തില്‍ ചെറുതോണിയില്‍ പ്രതിഷേധ പ്രകടനം നടത്തും. നീതി നിഷേധം ചൂണ്ടിക്കാട്ടിയ ജനറല്‍ സെക്രട്ടറിയെ ചിലര്‍ വര്‍ഗീയവാദിയായി ചിത്രീകരിക്കുകയാണെന്നും പച്ചയായ സാമൂഹ്യ യഥാര്‍ഥ്യങ്ങളാണ് പൊതുസമൂഹം മുന്‍പാകെ അദ്ദേഹം പറഞ്ഞതെന്നും വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പടെയുള്ള പിന്നോക്ക അവസ്‌ഥയാണ് ചൂണ്ടികാണിക്കപ്പെട്ടതെന്നും യഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിച്ച് യോഗം ജനറല്‍ സെക്രട്ടറിയെ അക്രമിക്കാനുള്ള ശ്രമങ്ങളെ ശക്‌തമായി നേരിടുമെന്നും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ചെറുതോണി ടൗണില്‍ നടക്കുന്ന പ്രതിഷേധ പ്രകടനത്തിന് യൂണിയന്‍ പ്രസിഡന്റ് പി. രാജന്‍, സെക്രട്ടറി സുരേഷ് കോട്ടയ്‌ക്കകത്ത് എന്നിവര്‍ നേതൃത്വം നല്‍കും.