Sunday, March 15, 2026 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.41 AM

നെടുങ്കണ്ടം പഞ്ചായത്തിലെ ഫയലുകളും റെക്കോഡ്‌ ബുക്കുകളും നശിച്ചു

നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിലെ ഫയലുകളും റെക്കോഡ്‌ ബുക്കുകളും മുന്‍ ഭരണസമിതി സംരക്ഷിക്കാത്തതിനെത്തുടര്‍ന്ന്‌ നശിച്ചുപോയതായി ആക്ഷേപം. പഞ്ചായത്തിന്‌ ഐ.എസ്‌.ഒ. സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിനായി 2015 - 20 ഭരണസമിതിയുടെ കാലത്ത്‌ റെക്കോഡുകളും ഫയലുകളും നമ്പരിട്ട്‌ പ്രത്യേക മുറിയില്‍ ഫയല്‍ റാക്കുകളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത്‌ ഈ മുറിയില്‍ ചോര്‍ച്ച ഉണ്ടായതോടെ ഇവ പഴയ ലൈബ്രറി ഹാളിലേക്ക്‌ മാറ്റുകയായിരുന്നു. മതിയായ സംരക്ഷണം ഇല്ലാതെ വലിച്ചുവാരി ഇട്ട ഈ ഫയലുകളും റെക്കോഡുകളും വെള്ളം കയറിയും പൊടിപിടിച്ചും നശിക്കുകയായിരുന്നു. പലതും കയ്യിലെടുത്താല്‍ പൊടിഞ്ഞ്‌ താഴെ വീഴുന്ന അവസ്‌ഥയിലാണ്‌.
കഴിഞ്ഞ ഭരണ സമിതിയും ഉദ്യോഗസ്‌ഥരും ഈ ഫയലുകള്‍ സംരക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ ശ്യാമള വിശ്വനാഥന്‍ പറഞ്ഞു.
മുന്‍ ഭരണ സമിതിയുടെ കെടുകാര്യസ്‌ഥത മൂലം ഡിജിറ്റലൈസേഷന്‌ മുമ്പുള്ള ഒരു ഫയലും ഇനി വീണ്ടെടുക്കാന്‍ കഴിയാത്ത വിധം നശിച്ചുപോയതായും ഇവര്‍ ആരോപിച്ചു.

Ads by Google
Advertisement
Sunday 11 Jan 2026 11.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW