Sunday, March 15, 2026 Last Updated 8 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.41 AM

ബി.ജെ.പി. സ്‌ഥാനാര്‍ഥിയായി പാര്‍ട്ടി സൗത്ത്‌ ജില്ലാ പ്രസിഡന്റ്‌ മത്സരിക്കുമെന്ന്‌ സൂചന

കുമളി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പീരുമേട്‌ മണ്ഡലത്തില്‍ കരുത്തറിയിക്കാനുള്ള നീക്കത്തില്‍ ബി.ജെ.പി. ഇടത്‌- വലത്‌ മുന്നണികള്‍ കരുത്തന്‍മാരെ സ്‌ഥാനാര്‍ഥികളായി രംഗത്തിറക്കാന്‍ ശ്രമം നടത്തുമ്പോള്‍ ത്രികോണ മത്സരത്തിനുള്ള സാധ്യതയുണ്ടാക്കാനുള്ള നീക്കത്തിലാണ്‌ ബി.ജെ.പി. ബി.ജെ.പി. ഇടുക്കി ജില്ലാ സൗത്ത്‌ പ്രസിഡന്റ്‌ വി.സി. വര്‍ഗീസിന്റെ പേരും സ്‌ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെന്നാണ്‌ വിവരം. ന്യൂനപക്ഷ സമുദായ നേതാക്കളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും സ്‌ഥാനാര്‍ഥി നിര്‍ണയം.
വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കുപള്ളം യുണിറ്റ്‌ പ്രസിഡന്റ്‌, റോട്ടറി ക്ലബ്ബ്‌ ഓഫ്‌ അണക്കര, ജെ.സി.ഐ. അണക്കര, സ്‌പൈസ്‌ ടൂറിസം എന്നീ സംഘടനകളുടെ പ്രസിഡന്റ്‌ എന്നിങ്ങനെ പ്രവര്‍ത്തന പരിചയമുള്ള വര്‍ഗീസ്‌ ബഹു ഭാഷാ പരിജ്‌ഞാനിയുമാണ്‌.
യു.ഡി.എഫും എല്‍.ഡി.എഫും മാറിമാറി വിജയിച്ചിട്ടുള്ള മണ്ഡലത്തില്‍ ബി.ജെ.പിക്ക്‌ അനുകൂല സാഹചര്യമുണ്ടെന്നാണ്‌ വിലയിരുത്തുന്നത്‌. അതേസമയം മുന്‍ എം.എല്‍.എ. കെ.കെ. തോമസിനു ശേഷം പീരുമേട്‌ മണ്ഡലം തിരിച്ചു പിടിക്കാന്‍ യു.ഡി.എഫിന്‌ കഴിഞ്ഞിട്ടില്ല. ഇത്തവണ മണ്ഡലം തിരിച്ച്‌ പിടിക്കാന്‍ കരുത്തനായ സ്‌ഥാനാര്‍ഥിയെ തന്നെ നിര്‍ത്താനാണ്‌ കോണ്‍ഗ്രസിലെയും ആലോചന. മുന്‍ ഡി.സി.സി. പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌, കഴിഞ്ഞ തവണ മത്സരിച്ച സിറിയക്‌ തോമസ്‌, മുന്‍ ഡി.സി.സി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിവരുടെ പേരുകളും ലിസ്‌റ്റിലുണ്ട്‌. ഇടതുപക്ഷത്താകട്ടെ 20 വര്‍ഷമായി കൈപ്പിടിയിലായിരുന്ന മണ്ഡലം നിലനിര്‍ത്താനുള്ള നീക്കത്തിലാണ്‌ സി.പി.ഐ. അന്തരിച്ച വാഴുര്‍ സോമന്‍ എം.എല്‍.എ.യുടെ മകന്‍ അഡ്വ. സോബിന്‍ സോമന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി സലിം കുമാര്‍, പീരുമേട്ടിലെ മുതിര്‍ന്ന സി.പി.ഐ. നേതാവ്‌ ജോസ്‌ ഫിലിപ്പ്‌ എന്നീ പേരുകളാണ്‌ സ്‌ഥാനാര്‍ഥി പട്ടികയിലുള്ളത്‌. ഇവരില്‍ ആര്‍ക്ക്‌ നറുക്കുവീഴുമെന്ന കാത്തിരിപ്പിലാണ്‌ മണ്ഡലത്തിലെ വോട്ടര്‍മാര്‍.

Ads by Google
Advertisement
Sunday 11 Jan 2026 11.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW