Sunday, March 15, 2026 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.41 AM

പെരുമ്പാമ്പിനെ പിടികൂടി

നെടുങ്കണ്ടം: രാമക്കല്‍മേട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പെരുമ്പാമ്പിനെ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ പിടികൂടി കാട്ടിലേക്ക്‌ അയച്ചു. രാമക്കല്‍മേട്‌ പുതുവേലില്‍ അശ്വതിഭവന്‍ അംബുജാക്ഷന്റെ കൃഷിയിടത്തിലാണ്‌ കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടത്‌.
തുടര്‍ന്ന്‌ നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന്‌ കല്ലാര്‍ ഫോറസ്‌റ്റ് സെക്ഷന്‍ ഓഫീസില്‍നിന്ന്‌ ഉദ്യോഗസ്‌ഥര്‍ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ബി.എഫ്‌.ഒ. ഇ.എസ്‌ ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പെരുമ്പാമ്പിനെ പിടികൂടി തമിഴ്‌നാട്‌ വനമേഖലയിലേക്ക്‌ വിട്ടത്‌.

Ads by Google
Advertisement
Sunday 11 Jan 2026 11.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW