Thursday, March 12, 2026 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.40 AM

കുളവാഴ നിയന്ത്രണത്തിന്‌ ദേശീയനയം വേണം: ഹയാകോണ്‍ 1.0

കൊച്ചി: കുളവാഴകളെ നിയന്ത്രിക്കുന്നതിനായി സമഗ്ര ദേശീയ നയവും പ്രത്യേക ആക്ഷന്‍ പ്ലാനും രൂപീകരിക്കണമെന്ന്‌ കൊച്ചിയില്‍ സമാപിച്ച രാജ്യാന്തര കുളവാഴ കോണ്‍ഫറന്‍സ്‌ ഹയാകോണ്‍ 1.0 ശുപാര്‍ശ ചെയ്‌തു.
ജെയിന്‍ സര്‍വകലാശാലയുടെ ഫ്യൂച്ചര്‍ കേരള മിഷന്‍ തയ്യാറാക്കിയ കരട്‌ നയരേഖയില്‍, കുളവാഴ നിര്‍മ്മാര്‍ജ്‌ജനത്തിനായി ഭാരതീയ ജല്‍ കുംഭി പര്യോജന എന്ന പേരില്‍ ദേശീയ കര്‍മ്മ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യണമെന്നാണ്‌ നിര്‍ദേശിക്കുന്നത്‌.
കുളവാഴയുടെ വ്യാപനം ശാസ്‌ത്രീയമായി നിരീക്ഷിക്കാന്‍ നിസാര്‍ ഉപഗ്രഹ ചിത്രങ്ങള്‍, ഡ്രോണുകള്‍, സെന്‍സറുകള്‍ എന്നിവയുടെ സഹായം തേടണം. ഇവ നീക്കം ചെയ്യുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, റോബോട്ടിക്‌സ്, സൗരോര്‍ജ്‌ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാര്‍വെസ്‌റ്റിംഗ്‌ മെഷീനുകള്‍ എന്നിവ പ്രയോജനപ്പെടുത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുമായി കുളവാഴ ശേഖരണത്തെയും അതില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തെയും സംയോജിപ്പിക്കുന്നത്‌ പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക്‌ വലിയൊരു വരുമാന മാര്‍ഗമായി മാറും.
ശുപാര്‍ശാ റിപ്പോര്‍ട്ട്‌ സമാപന സമ്മേളനത്തില്‍ ഉമാ തോമസ്‌ എംഎല്‍എ, എറണാകുളം ജില്ലാ കളക്‌ടര്‍ എം. പ്രിയങ്ക, ആലപ്പുഴ ജില്ലാ കളക്‌ടര്‍ അലക്‌സ് വര്‍ഗീസ്‌ എന്നിവര്‍ക്ക്‌ കൈമാറി.

Ads by Google
Advertisement
Sunday 11 Jan 2026 11.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW