Thursday, March 12, 2026 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.40 AM

കെ.പി.എസ്‌.ടി.എ. ജില്ല സമ്മേളനത്തിന്‌ തുടക്കമായി

കോതമംഗലം: കെ.പി.എസ്‌.ടി.എ. എറണാകുളം ജില്ല സമ്മേളനം കോതമംഗലത്ത്‌ ഡീന്‍ കുര്യാക്കോസ്‌ എം.പി. ഉദ്‌ഘാടനം ചെയ്‌തു.
സാമ്പത്തിക ലാഭം മാത്രം ലാക്കാക്കി വര്‍ഗീയ കക്ഷികളുമായി അന്തര്‍ധാരയുണ്ടാക്കി പി.എം.ശ്രീ പദ്ധതി അടി ച്ചേല്‍പ്പിച്ചതിലൂടെ ഇടതു സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന ശ്രമമാണ്‌ നടപ്പിലാക്കിയ തെന്ന്‌ എം.പി. കുറ്റപ്പെടുത്തി.
നിയമന അംഗീകാരവും ശമ്പളവും ഇല്ലാതെ ആത്മഹത്യ ചെയ്‌ത അധ്യാപകരുടെ ശാപം സര്‍ക്കരിനെ വേട്ടയാടുകയാണ്‌. മെഡിസെപ്പിന്റെ പേരില്‍ ജീവനക്കാരുടെ പണം കവരുകയാണെന്നും എം.പി. ആരോപിച്ചു.
ജില്ല പ്രസിഡന്റ്‌ സൈബി സി. കുര്യന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഷമീര്‍ പനക്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ എല്‍ദോസ്‌ കീച്ചേരി, കെ.പി.എസ്‌.ടി.എ. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ടി.യു. സാദത്ത്‌, നിര്‍വാഹക സമിതി അംഗങ്ങളായ വിന്‍സന്റ്‌ ജോസഫ്‌, ഉണ്ണി കെ.എ., ഷക്കീല ബീവി, രഞ്‌ജിത്ത്‌ മാത്യു, അജിമോന്‍ പൗലോസ്‌, ജില്ല സെക്രട്ടറി ബിജു കുര്യന്‍, ട്രഷറര്‍ ഷിബി ശങ്കര്‍, എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ല സെക്രട്ടറി ബേസില്‍ ജോസഫ്‌, ബിജു വര്‍ഗീസ്‌, ഷൈനി ബെന്നി, ശ്രീനി എസ്‌.പൈ, റെജി എം.എസ്‌. എന്നിവര്‍ സംസാരിച്ചു.
കെ.എസ്‌ ആര്‍.ടിസി പരിസരത്ത്‌ നിന്ന്‌ നൂറ്‌ കണക്കിന്‌ അധ്യാപകര്‍ പങ്കെടുത്ത പ്രകടനത്തോടെയാണ്‌ സമ്മേളനത്തിന്‌ തുടക്കമായത്‌.

Ads by Google
Advertisement
Sunday 11 Jan 2026 11.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW