-->
മട്ടാഞ്ചേരി: കൊച്ചിയിലെ ചായക്കടക്കാരന്‍ പരേതനായ വിജയന്റെ ലോക പര്യടനം സ്‌കൂളില്‍ ആറാം തരം പാഠ്യ വിഷയമായി. സംസ്‌ഥാന സര്‍ക്കാറിന്റെ സ്‌കൂള്‍ സംസ്‌കൃതം ഭാഷാ പുസ്‌തകത്തില്‍ ഹാ ഹിമാചലം തലക്കെട്ടില്‍ അഞ്ചാമത് അദ്ധ്യായമായാണ് വിഷയം പഠിപ്പിക്കുന്നത്.
കൊച്ചി കടവത്ര ബാലാജി കഫേ ഉടമ വിജയനും ഭാര്യ മോഹനയും ചേര്‍ന്നുള്ള ലോകസഞ്ചാരത്തില്‍ 25 ല്‍ ഏറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ജീവിതാഭി ലാഷം പ്രകടമാക്കിയ വിവരണമാണ് സ്‌കൂള്‍ പാഠ്യവിഷയത്തിലുള്ളത്. ചായക്കട നടത്തി ലക്ഷ്യം കൈവരിച്ച് ജീവിതത്തെ ആഹ്ലാദമാക്കുകയും കഠിന പ്രയത്നത്തില്‍ ജീവിതവിജയം നേടിയ പരിശ്രമത്തിന്റെ ഉള്ളടക്കം വിജയനും മോഹനയും ചേര്‍ന്ന് ചായക്കടയിലുള്ള രേഖാ ചിത്ര സഹിതമാണ് വിവരണം. യാത്രാ വിവരണ വിജയകഥ വിദ്യാര്‍ത്ഥികളില്‍ ഏറെ ആവേശം പകരുന്നതായി സംസ്‌കൃതം അദ്ധ്യാപകര്‍ പറയുന്നു. പ്രാദേശിക വിജയഗാഥകളെ പാഠ്യവിഷയമാക്കുന്ന സംസ്‌കൃത ഭാഷ പഠനനയ ഭാഗമായാണ് കൊച്ചി ബാലാജി വിജയന്റെ ലോക സഞ്ചാരം പഠനത്തിലെത്തിയതെന്ന് അദ്ധ്യാപിക ഷീബ.കെ.പറഞ്ഞു.