Wednesday, March 11, 2026 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.40 AM

തോട്ടുമുക്കം ചെറുപുഴയില്‍ രാസമാലിന്യം കലര്‍ന്ന കക്കൂസ്‌ മാലിന്യം തള്ളി; ജനങ്ങള്‍ ദുരിതത്തില്‍

uploads/news/2026/01/820147/1.jpg

മുക്കം: തോട്ടുമുക്കം ചെറുപുഴയില്‍ സാമൂഹ്യ വിരുദ്ധര്‍ രാസമാലിന്യം ചേര്‍ന്ന കക്കൂസ്‌ മാലിന്യം തള്ളി ജനങ്ങള്‍ ദുരിതത്തില്‍. ജനങ്ങളുടെ പ്രതിഷേധം ശക്‌തമാകുന്നു. ആരോഗ്യവകുപ്പ്‌ പഞ്ചായത്തുകളിലെ പ്രതിനിധികള്‍ സ്‌ഥലം സന്ദര്‍ശിച്ചു. പ്രതികളെ പിടികൂടാനുള്ള ഒരുക്കങ്ങള്‍ എല്ലാ ഭാഗത്ത്‌ നിന്ന്‌ സജീവമായി കഴിഞ്ഞു.
പ്രതികളെ എത്രയും വേഗത്തില്‍ പിടികൂടണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ പോലീസിലും ആരോഗ്യവകുപ്പിലും ഇതിനകം നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ നടപടികള്‍ സജീവമാക്കിയത്‌. കോഴിക്കോട്‌, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തോട്ടുമുക്കം പനമ്പിലാവ്‌ പാലത്തില്‍ നിന്നാണ്‌ കഴിഞ്ഞ ദിവസം രാത്രി മാലിന്യം പുഴയിലേക്ക്‌ ഒഴുക്കിയത്‌.
പുഴയോട്‌ ചേര്‍ന്ന്‌ നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന നിരവധി കുടിവെള്ള പദ്ധതികളുണ്ട്‌. നിരവധി കുടുംബങ്ങള്‍ കുളിക്കാനും വസ്‌ത്രമലക്കാനടക്കം ഉപയോഗിക്കുന്ന പുഴയാണ്‌ സാമൂഹ്യ വിരുദ്ധര്‍ മലിനമാക്കിയത്‌. രാസമാലിന്യം മത്സ്യസമ്പത്തിനെയും സാരമായി ബാധിച്ചിട്ടുണ്ട്‌. അതേ സമയം കഴിഞ്ഞ ദിവസം രാത്രി സംസ്‌ഥാന പാതയിലെ കാരശേരി ഓടതെരുവില്‍ കക്കൂസ്‌ മാല്യം തള്ളിയതിനാല്‍ പ്രദേശവാസികളും വ്യാപാരികളും ഏറെ ദുരിതത്തിലായിരുന്നു.
ആരോഗ്യ വകുപ്പ്‌ തിരിഞ്ഞ്‌ നോക്കിയില്ലെന്ന ആക്ഷേപവും ഉയര്‍ന്ന്‌ വന്നിരുന്നു. ശനിയാഴ്‌ച്ച രാവിലെയാണ്‌ തോട്ടുമുക്കത്ത്‌ പുഴയില്‍ മാലിന്യ നിക്ഷേപമുണ്ടായത്‌ അറിയുന്നത്‌. സമീപവാസികള്‍ പതിവില്ലാതെ പുഴയില്‍ ദുര്‍ഗന്ധത്തോട്‌ കൂടിയ പത നുരഞ്ഞു പൊങ്ങിയ നിലയില്‍ പ്രകടമായത്‌. പിന്നീട്‌ ജന പ്രതിനിധികളെയും, ആരോഗ്യവകുപ്പിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ വി. രേഖയുടെ നേതൃത്വത്തിലുള്ള അരീക്കോട്‌ പോലീസും, മുക്കം പോലീസും, ആരോഗ്യവകുപ്പും, കൊടിയത്തൂര്‍, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത്‌ അധികൃതരും സ്‌ഥലത്തെത്തിയാണ്‌ പരിശോധന നടത്തിയത്‌.കൊടിയത്തൂര്‍ പഞ്ചായത്‌ പ്രസിഡന്റ്‌ കവിത, വൈസ്‌ പ്രസിഡന്റ്‌ വാര്‍ഡ്‌ മെമ്പര്‍ സുജ ടോം, അരീക്കോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ഷിജോ പനമ്പിലാവ,്‌ കൊടിയത്തൂര്‍ പഞ്ചായത്ത്‌ മെമ്പര്‍മാരായ അഹമ്മദ്‌ കുട്ടി, ജുമൈല എം.പി, എസ്‌.എ നാസര്‍, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത്‌ മെമ്പര്‍ ലിസ്‌ന സാബിക്‌, ഊര്‍ങ്ങാട്ടിരി ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ പ്രതാപ്‌ ചന്ദ്രന്‍ തുടങ്ങിയവര്‍ സ്‌ഥലം സന്ദര്‍ശിക്കുകയും പ്രതികളെ ഉടന്‍ പിടികൂടാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്‌. പ്രദേശത്തെ വീടുകളിലെയും വ്യാപാര സ്‌ഥാപനങ്ങളിലെയും സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ പോലീസ്‌ ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്‌ നാട്ടുകാര്‍.

Ads by Google
Advertisement
Sunday 11 Jan 2026 11.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW